Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കെ.സി.എ യു.എ.ഇ ഉദ്ഘാടനം ചെയ്ത് രമേശ്‌ പിഷാരടി എം.എൽ.എ

text_fields
bookmark_border
കെ.സി.എ യു.എ.ഇ ഉദ്ഘാടനം ചെയ്ത് രമേശ്‌ പിഷാരടി എം.എൽ.എ
cancel
camera_alt

ദുബൈയിൽ കെ.സി.എ യു.എ.ഇ ഉദ്ഘാടനം നിർവഹിച്ച രമേശ്‌ പിഷാരടി എം.എൽ.എ ഭാരവാഹികൾക്കും വിശിഷ്ടാതിഥികൾക്കുമൊപ്പം

ദുബൈ: കേരളത്തിൽ നിന്നുള്ള ചാർട്ടേർഡ് അക്കൗണ്ടന്‍റുമാരുടെ യു.എ.ഇയിലെ കൂട്ടായ്മയായ കേരള ചാർട്ടേർഡ് അക്കൗണ്ടന്‍റ്സ് അസോസിയേഷന്‍റെ (കെ.സി.എ യു.എ.ഇ) പ്രവർത്താനോദ്ഘാടനം എം എൽ എ രമേശ് പിഷാരടി നിർവഹിച്ചു. ഇതോടനുബന്ധിച്ച് കൂട്ടായ്മയുടെ ഓണ ആഘോഷവും നടന്നു. ദുബൈ ബിസിനസ് ബേ റമീ ഡ്രീം ഹോട്ടലിൽ നടന്ന ചടങ്ങിൽ നാനൂറിലധികം ചാർട്ടേർഡ് അക്കൗണ്ടന്‍റുമാർ കുടുംബസമേതം പങ്കെടുത്തു.

കെ.സി.എ അംഗങ്ങളുടെ വിവിധ കലാ പരിപാടികളും നടന്നു. ചടങ്ങിൽ മശ്രിഖ് ബാങ്ക് വൈസ് പ്രസിഡന്‍റ് സീനിയർ കാഷ് മാനേജ്‌മെന്‍റ് അമീന സജ്‌വാനി, ഹോട്ട് പാക്ക് ഗ്ലോബൽ എം.ഡി അബ്ദുൽ ജബ്ബാർ എന്നിവർ വിശിഷ്ടാതിഥികളായിരുന്നു. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേർഡ് അക്കൗണ്ടന്‍റ്സ് ദുബൈ ചാപ്റ്റർ ഭാരവാഹികളും സീനിയർ ചാർട്ടേർഡ് അക്കൗണ്ടന്‍റുമാരും പങ്കെടുത്ത ചടങ്ങിൽ ഷാർജ ഇന്ത്യൻ അസോസിയേഷൻ ഓഡിറ്റർ ആയി തിരഞ്ഞെടുക്കപ്പെട്ട തങ്കച്ചൻ മണ്ഡപത്തിലിനെ ആദരിച്ചു.

നീതു ജോസ്, വിജയമോഹൻ, സൈതാലി ക്കുട്ടി, അബ്ദുൽ വഹാബ്, ലക്ഷ്മി ശേഷാദ്രി, ബാദ്ഷാ അമ്പലത്ത്, റാഷിദ് ബഷീർ, സുമയ്യ, സൗമ്യ, ബ്യൂട്ടി പ്രസാദ് എന്നിവർ നേതൃത്വം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Ramesh Pisharody Inaugurates KCA UAE Chapter and Onam Celebration
Next Story