Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഹൃദയാഘാതം: കായംകുളം...

ഹൃദയാഘാതം: കായംകുളം സ്വദേശി അജ്മാനിൽ മരിച്ചു

text_fields
bookmark_border
ഹൃദയാഘാതം: കായംകുളം സ്വദേശി അജ്മാനിൽ മരിച്ചു
cancel

അജ്‌മാൻ: കായംകുളം സ്വദേശി ഹൃദയാഘാതം മൂലം അജ്മാനിൽ നിര്യാതനായി. ആലപ്പുഴ കായംകുളം ഇലിപ്പക്കുളം ശാസ്താവിന്‍റെ തെക്കേടത്ത് ഹിജാസ് (38) ആണ് ഹൃദയാഘാതം മൂലം മരിച്ചത്.

വ്യാഴാഴ്ച്ച വൈകീട്ട് അജ്‌മാൻ ജറഫിലെ താമസ കെട്ടിടത്തിന് താഴെ സുഹൃത്തുമായി സംസാരിച്ച് കൊണ്ടിരിക്കെ നെഞ്ച് വേദന അനുഭവപ്പെടുകയായിരുന്നു. ഉടൻ തന്നെ അജ്‌മാൻ ഖലീഫ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.

പിതാവ്: മുഹമ്മദ് സാലി. മാതാവ്: നബീസ കുഞ്ഞു നസീമ. ഭാര്യ: സുമയ്യ. മക്കൾ: മറിയം, അരശ്.
നടപടിക്രമങ്ങൾ പൂര്‍ത്തീകരിച്ച് മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.

Show Full Article
TAGS:heart attackobit news
News Summary - kayamkulam native man died in Ajman
Next Story