മൂന്നുപതിറ്റാണ്ട് നീണ്ട പ്രവാസം; കാസിം നാട്ടിലേക്ക്
text_fieldsമുഹമ്മദ് കാസിം
മനാമ: മൂന്നു പതിറ്റാണ്ടിലധികം നീണ്ട പ്രവാസത്തിനുശേഷം മുഹമ്മദ് കാസിം നാട്ടിലേക്ക് തിരിക്കും. കണ്ണൂർ എട്ടിക്കുളം സ്വദേശിയായ മുഹമ്മദ് കാസിം 33 വർഷം മുമ്പാണ് കോഴിക്കോട്ടുനിന്ന് വിമാനം കയറിയത്. രണ്ടുവർഷം ഒരു സ്ഥാപനത്തിൽ ലേബറായി ജോലി ചെയ്തശേഷം മനാമയിലെ സൂപ്പർ എക്സ്പ്രസിൽ ജോലിയിൽ പ്രവേശിച്ചു.
പിന്നീട് പല തസ്തികളിൽ ആ സ്ഥാപനത്തിൽ തുടർന്നു. ബഹ്റൈനിലെ തൊഴിൽ അന്തരീക്ഷവും അനുഭവങ്ങളും മികച്ചതായിരുന്നെന്ന് കാദിം പറയുന്നു. ഇതിനിടെ മകൻ ഇവിടെയെത്തി. മൊബൈൽ ഷോപ്പിൽ ജോലിയിൽ പ്രവേശിച്ചു. ഭാര്യയും മകളും ഇടക്കിടെ സന്ദർശനത്തിന് വരുമായിരുന്നു. 60 വയസ്സായി. ഇനി നാട്ടിൽ കഴിയാനാണ് ആഗ്രഹം. 18 ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ കാസിം കണ്ണൂരിലേക്ക് തിരിക്കും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

