കാസർകോട് കെ.എം.സി.സി പെരുന്നാൾ മഹിമ
text_fieldsദുബൈ കെ.എം.സി.സി കാസർകോട് ജില്ല കമ്മിറ്റി പെരുന്നാൾ ദിനത്തിൽ സംഘടിപ്പിച്ച ‘പെരുന്നാൾ മഹിമ’ ലീഗ് കാസർകോട് ജില്ല കാര്യദർശി എ. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്യുന്നു
ദുബൈ: ദുബൈ കെ.എം.സി.സി കാസർകോട് ജില്ല കമ്മിറ്റി പെരുന്നാൾ ദിനത്തിൽ ‘പെരുന്നാൾ മഹിമ’ സംഘടിപ്പിച്ചു. മുസ്ലിം ലീഗ് കാസർകോട് ജില്ല കാര്യദർശി എ. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. വിഭവ സമൃദ്ധമായ പ്രാതലും കാസർകോടിന്റെ തനത് രുചിയുടെ അപ്പങ്ങളും പെരുന്നാൾ മഹിമക്ക് മാറ്റ് കൂട്ടി. പല പ്രവർത്തകരും തങ്ങളുടെ വീടുകളിൽ നിന്ന് തയാറാക്കിയ നാടൻ വിഭവങ്ങളും കൊണ്ട് വന്നിരുന്നു.
കെ.എം.സി.സി യു.എ.ഇ കേന്ദ്ര കമ്മിറ്റി ഉപദേശക വൈസ് ചെയർമാൻ യഹ്യ തളങ്കര മുഖ്യ പ്രഭാഷണം നടത്തി. യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അഷറഫ് എടനീർ, കെ.എം.സി.സി സംസ്ഥാന സംസ്ഥാന നേതാക്കളായ ഇബ്രാഹിം മുറിച്ചാണ്ടി, അഡ്വ. സാജിദ് അബൂബക്കർ, അഡ്വ. ഇബ്രാഹിം ഖലീൽ, കെ.പി.എ സലാം, പി.വി. നാസർ മലപ്പുറം, ജലീൽ പട്ടാമ്പി, പുഷ്പൻ ബെണ്ടിച്ചാൽ, ഹനീഫ മരവയൽ എന്നിവർ സംസാരിച്ചു. ജില്ലാ ട്രഷറർ ഹനീഫ് ടി.ആർ മേൽപറമ്പ നന്ദി പറഞ്ഞു.

