അൽഐൻ: കാസർകോട് ചൗക്കി ബദരിയ നഗർ സ്വദേശി മുഹമ്മദ് കുഞ്ഞി (52) അൽഐനിൽ നിര്യാതനായി. അൽഐനിലെ ഒരു സ്വദേശിയുടെ വീട്ടിൽ പാചകക്കാരനായി ജോലി ചെയ്തു വരികയായിരുന്നു.
ഭാര്യ: ഖദീജ. മക്കൾ: നൂർഷ, നൗഫൽ, ആരിഫ് (അൽഐൻ), ആദിൽ.
നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം ശനിയാഴ്ച രാത്രി 11:30 ന് അബൂദബിയിൽ നിന്ന് മംഗളൂരുവിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ നാട്ടിലെത്തിച്ച് ഞായറാഴ്ച സ്വദേശത്ത് ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. കെ.എം.സി.സി, സുന്നി സെന്‍റർ പ്രവർത്തകരാണ് നടപടിക്രമങ്ങൾക്ക് നേതൃത്വം നൽകുന്നത്.