പൗരത്വനിയമ ഭേദഗതി; കോൺഗ്രസ് നിലപാട് ന്യൂനപക്ഷവിരുദ്ധമെന്ന് :കാസർകോട് ഡി.സി.സി അംഗം രാജിവെച്ച് ഐ.എൻ.എല്ലിലേക്ക്
text_fieldsദുബൈ: പൗരത്വഭേദഗതിയ നിയമവുമായി ബന്ധപ്പെട്ട് കോൺഗ്രസ് സ്വീകരിക്കുന്ന നയങ്ങളിൽ പ്രതിഷേധിച്ച് കാസർകോട് ഡി.സി.സി നിർവാഹക സമിതിയംഗം രാജിവെച്ചു. ദുബൈയിലെ വ്യവസായി യും ഡി.സി.സി അംഗവുമായ സി.ബി. മുഹമ്മദ് ഹനീഫാണ് ദുബൈയിൽ വിളിച്ചുചേർത്ത വാർത്ത സമ്മേള നത്തിൽ രാജി പ്രഖ്യാപിച്ചത്. രാജ്യത്ത് മതേതരത്വം നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്ന ഇ ടതു മതേതര കക്ഷികളിലെ പ്രമുഖർ ഐ.എൻ.എല്ലുമായി ചേർന്ന് പ്രവർത്തിക്കുമെന്നും സി.ബി. മുഹമ്മദ് ഹനീഫ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ജനാധിപത്യവും മതേതരത്വവും ഉയർത്തിപ്പിടിച്ച പാർട്ടിയായിരുന്ന കോൺഗ്രസ് ഇന്ന് ചില സ്വാർഥതാൽപര്യക്കാരുടെ കൈയിലെ കളിപ്പാട്ടമായി മാറി. ഭൂരിപക്ഷ വോട്ടുബാങ്കിൽ കണ്ണുവെച്ചിരിക്കുന്ന കോൺഗ്രസ് ന്യൂനപക്ഷത്തിെൻറ പ്രശ്നങ്ങളിൽനിന്ന് ഒളിച്ചോടുകയാണ്. ന്യൂനപക്ഷ, ദലിത്, അധഃസ്ഥിത വിഭാഗങ്ങളെ കോൺഗ്രസ് പൂർണമായും തള്ളിക്കളഞ്ഞിരിക്കുന്നു.
രാജ്യത്തെ പതിനായിരക്കണക്കിന് മുസ്ലിംകൾ, പിറന്ന മണ്ണിൽ ജീവിക്കുന്നതിനായി രാപ്പകൽ സമരം നയിക്കുമ്പോൾ അതിന് അഭിവാദ്യം ചെയ്യാൻ പോലും സോണിയ ഗാന്ധിയുൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ തയാറല്ല. കാരണം ഭൂരിപക്ഷത്തെ ഭയന്നാണ് കോൺഗ്രസ് മുന്നോട്ടുപോകുന്നത് -അദ്ദേഹം ചൂണ്ടിക്കാട്ടി. പൗരത്വമെന്ന കാട്ടാള നിയമത്തെ കേരളത്തിെൻറ ഏഴയലത്ത് അടുപ്പിക്കില്ലെന്ന് ചങ്കുറപ്പോടെ പ്രഖ്യാപിച്ച രാജ്യത്തെ ഏക മുഖ്യമന്ത്രി പിണറായി വിജയൻ മാത്രമാണ്. അദ്ദേഹത്തെ താൻ സല്യൂട്ട് ചെയ്യുന്നതായും മുഹമ്മദ് ഹനീഫ പറഞ്ഞു. സംസ്ഥാനത്ത് ആദ്യമായി തടങ്കൽപാളയം നിർമിക്കാൻ അനുമതി നൽകിയത് രമേശ് ചെന്നിത്തലയെന്ന ആഭ്യന്തര മന്ത്രിയാണ്. ജാതീയതക്ക് മാത്രം പ്രാമുഖ്യം നൽകിയാണ് നേരത്തെ ആഭ്യന്തര മന്ത്രിയായ സമയത്തും ഇപ്പോൾ പ്രതിപക്ഷ നേതാവായിരിക്കുമ്പോഴും ചെന്നിത്തല പ്രവർത്തിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. സരിത കേസ് ഉൗതിവീർപ്പിച്ചതിനു പിന്നിലും ചെന്നിത്തലയുടെ കരങ്ങളുണ്ട്.
കാസർകോട് ഉദുമ നിയമസഭ മണ്ഡലത്തിൽ കെ. സുധാകരൻ മത്സരിച്ചപ്പോൾ പള്ളിക്കര പഞ്ചായത്തിലെ 2000 വോട്ടുകൾ മറിച്ചു നൽകിയത് കാസർകോട് ഡി.സി.സി അധ്യക്ഷൻ ഹക്കീം കുന്നിലിെൻറ നേതൃത്വത്തിലായിരുെന്നന്നും അദ്ദേഹം ആരോപിച്ചു. ഇത്തരം കാര്യങ്ങളിൽ സമഗ്രമായ അന്വേഷണം വേണമെന്നും 40 വർഷത്തിലേറെ കാലം രമേശ് ചെന്നിത്തലയോടൊപ്പം പ്രവർത്തിച്ച മുഹമ്മദ് ഹനീഫ് ആവശ്യപ്പെട്ടു. കോൺഗ്രസിൽനിന്ന് രാജിവെച്ച മുഹമ്മദ് ഹനീഫിനെ ഐ.എൻ.എൽ ജനറൽ സെക്രട്ടറി കാസിം ഇരിക്കൂറിെൻറ നേതൃത്വത്തിൽ ഐ.എം.സി.സി ദുബൈ നേതാക്കൾ ഹാരമണിയിച്ച് സ്വീകരിച്ചു. ഐ.എം.സി.സി യു.എ.ഇ പ്രസിഡൻറ് കുഞ്ഞാവുട്ടി ഖാദർ, ജനറൽ സെക്രട്ടറി ഖാൻപാറയിൽ, ഐ.എം.സി.സി ദുബൈ ജനറൽ സെക്രട്ടറി എം. റിയാസ്, ഐ.എം.സി.സി ഷാർജ ജനറൽ സെക്രട്ടറി താഹിർ അലി പൊറോപ്പോട്, അനീസ് റഹ്മാൻ നിർവേലി, കെ.എം. കുഞ്ഞി എന്നിവർ സംബന്ധിച്ചു.
വരുംദിവസങ്ങളിലും രാജി തുടരും –കാസിം ഇരിക്കൂർ
ദുബൈ: രാജ്യത്തെ മതന്യൂനപക്ഷങ്ങളെ ആശങ്കയിലാഴ്ത്തിയ പൗരത്വഭേദഗതി നിയവമുമായി ബന്ധപ്പെട്ട് കോൺഗ്രസും മുസ്ലിം ലീഗും തുടരുന്ന വഞ്ചനപരമായ നിലപാടുകളിൽ പ്രതിഷേധിച്ച് രാജികൾ ഇനിയും തുടരുമെന്ന് ഐ.എൻ.എൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ പ്രതികരിച്ചു. ഇടതുമുന്നണി സ്വീകരിക്കുന്ന മതനിരപേക്ഷ നിലപാടിന് പിന്തുണ പ്രഖ്യാപിച്ച് കൂടുതൽ വ്യക്തികളും സംഘടനകളും യഥാർഥ സമരമുഖത്തേക്ക് എത്തുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
