‘കാരുണ്യകിരണം 2.0’ പുതിയ പദ്ധതിയുമായി കാരുണ്യതീരം
text_fieldsകാരുണ്യകിരണം 2.0 ക്യാമ്പയ്നിന്റെ ലോഗോ പ്രകാശനം ചെയ്യുന്നു
ദുബൈ: കോഴിക്കോട് കട്ടിപ്പാറ ഗ്രാമപഞ്ചായത്തിൽ ഭിന്നശേഷിക്കാർക്ക് പരിശീലനവും പരിചരണവും നൽകുന്നതിനായി ഹെൽത്ത്കെയർ ഫൗണ്ടേഷന് കീഴിൽ ആരംഭിച്ച കാരുണ്യതീരം സംരംഭത്തിൽ സേവന സന്നദ്ധരായ പ്രവാസികളെ പങ്കുചേർക്കുന്നതിന് ‘കാരുണ്യകിരണം 2.0’ എന്ന പേരിൽ കാമ്പയിൻ ആരംഭിച്ചു. കാരുണ്യതീരത്തിന്റെ ദൈനം ദിന പ്രവർത്തനങ്ങളിൽ ജനകീയ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിന് 10,000 പേരെ കിരണങ്ങളായി ചേർത്തുനിർത്തുന്നതിന് ആവിഷ്കരിച്ച പദ്ധതിയാണ് കാരുണ്യ കിരണം.
ഖിസൈസിലെ റിവാഖ് ഓഡിറ്റോറിയത്തിൽ നടന്ന കാരുണ്യതീരം സംഗമത്തിലാണ് പരിപാടി പ്രഖ്യാപിച്ചത്. ദൈനംദിന ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകാനായി ‘ഒരു ദിവസം ചുരുങ്ങിയത് ഒരു ദിർഹം’ മാറ്റിവെക്കുന്നതാണ് പദ്ധതി. നാട്ടിൽ ‘ഒരു ദിവസം ഒരു രൂപ’ എന്ന ആശയത്തോടെ 2024ൽ ആരംഭിച്ച കാരുണ്യകിരണം പദ്ധതിയിൽ നിലവിൽ 1450 പേർ ഭാഗമാണ്. പദ്ധതിയുടെ ലോഞ്ചിങ് അമാന ഗോൾഡ് മാനേജിങ് ഡയറക്ടർ ഇഖ്ബാൽ അമാന, അറൂഹ ഗ്രൂപ് ഡയറക്ടർ റാഷിദ് അബ്ബാസിന് ലോഗോ കൈമാറി ഉദ്ഘാനം ചെയ്തു. സംഗമത്തിൽ സലാം കോളിക്കൽ അധ്യക്ഷതവഹിച്ചു.
ഹെൽത്ത് കെയർ ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി സി.കെ.എ. ഷമീർ ബാവ, പ്രതീക്ഷാ ഭവൻ സൂപ്രണ്ട് ഐ.പി. നവാസ്, കാരുണ്യതീരം പ്രിൻസിപ്പൽ സി.കെ. ലുംതാസ്, വെൽകെയർ എളേറ്റിൽ സെക്രട്ടറി ശാക്കിർ മനാം, വെൽകെയർ പ്രസിഡന്റ് ഷബീർ എളേറ്റിൽ, യു.എൻ.എ പ്രതിനിധി ഹാരിസ് കാരുകുളങ്ങര, കെ.എം.സി.സി കട്ടിപ്പാറ പഞ്ചായത്ത് പ്രസിഡന്റ് ഗഫൂർ മുണ്ടപ്പുറം, ഫെബിനോറ ഇവന്റ്സ് മാനേജിങ് ഡയറക്ടർ ഫെബിൻ, മുഹമ്മദലി കുടുക്കിൽ, ഷംനാസ് എളേറ്റിൽ തുടങ്ങിയവർ സംസാരിച്ചു. ഹെൽത്ത് കെയർ ഫൗണ്ടേഷൻ ദുബൈ ചാപ്റ്റർ സെക്രട്ടറി ഹമീദ് ഏകരൂൽ സ്വാഗതവും എക്സിക്യുട്ടിവ് മെംബർ സാലി ഷൈൻ നന്ദിയും പറഞ്ഞു. കാരുണ്യ തീരത്തെക്കുറിച്ച് കൂടുതൽ അറിയാനും കാരുണ്യകിരണത്തിൽ ഭാഗമാവാനും ബന്ധപ്പെടുക 00971554740626.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

