Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right‘ക​രു​ണ’ വാ​ർ​ഷി​കം...

‘ക​രു​ണ’ വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചു

text_fields
bookmark_border
യു.​എ.​ഇ ക​രു​നാ​ഗ​പ്പ​ള്ളി നി​വാ​സി​ക​ളു​ടെ കൂ​ട്ടാ​യ്മ ‘ക​രു​ണ’ 19-ാം വാ​ർ​ഷി​ക​വും ഓ​ണാ​ഘോ​ഷ  പ​രി​പാ​ടി​ക​ളും എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ എം.​പി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു
cancel
camera_alt

യു.​എ.​ഇ ക​രു​നാ​ഗ​പ്പ​ള്ളി നി​വാ​സി​ക​ളു​ടെ കൂ​ട്ടാ​യ്മ ‘ക​രു​ണ’ 19-ാം വാ​ർ​ഷി​ക​വും ഓ​ണാ​ഘോ​ഷ

പ​രി​പാ​ടി​ക​ളും എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ എം.​പി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

അ​ജ്മാ​ൻ: മ​ത​ത്തി​ന്‍റെ​യും ജാ​തി​യു​ടെ​യും പേ​രി​ൽ ന​മ്മു​ടെ നാ​ട്ടി​ൽ രൂ​പം കൊ​ള്ളു​ന്ന സം​ഘ​ർ​ഷ​ഭ​രി​ത​മാ​യ സം​ഭ​വ​വി​കാ​സ​ങ്ങ​ൾ ഉ​ത്ക​ണ്ഠ​പ്പെ​ടു​ത്തു​ന്ന​താ​ണെ​ന്നും അ​തേ​സ​മ​യം പ്ര​വാ​സ​ഭൂ​മി​യി​ൽ കാ​ണു​ന്ന ഐ​ക്യ​വും സൗ​ഹൃ​ദ​വും കാ​രു​ണ്യ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളും എ​ത്ര ത​ന്നെ പ്ര​ശം​സി​ച്ചാ​ലും മ​തി​യാ​കി​ല്ലെ​ന്നും എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ എം.​പി.

അ​ജ്മാ​ൻ ഉ​മ്മു​ൽ മു​അ്മി​നീ​ൻ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ യു.​എ.​ഇ ക​രു​നാ​ഗ​പ്പ​ള്ളി നി​വാ​സി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ ‘ക​രു​ണ’ യു​ടെ 19ാം വാ​ർ​ഷി​ക​വും ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ളും ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പ്ര​സി​ഡ​ന്‍റ്​ എ.​ആ​ർ. സോ​മ​രാ​ജ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ര​ക്ഷാ​ധി​കാ​രി എ​ച്ച്. അ​ഷ്‌​റ​ഫ്, ന​സീ​ർ വെ​ളി​യി​ൽ, ആ​ർ. ഹ​രി​കു​മാ​ർ, ജ​ന​റ​ൽ ക​ൺ​വീ​ന​ർ നി​സാ​ർ വെ​ളി​യി​ൽ, അ​ജ്മാ​ൻ യൂ​നി​റ്റ് പ്ര​സി​ഡ​ന്‍റ്​ അ​ബ്ദു​ൽ ഷ​ജീ​ർ, ദു​ബൈ യൂ​നി​റ്റ് പ്ര​സി​ഡ​ന്‍റ്​ ജോ​സ് ജോ​ർ​ജ്, ഷാ​ർ​ജ യൂ​നി​റ്റ് സെ​ക്ര​ട്ട​റി വി​പി​ൻ, ഓ​ണ പ്രോ​ഗ്രാം ജ​ന​റ​ൽ ക​ൺ​വീ​ന​ർ സു​രേ​ഷ് ബാ​ബു, റി​സ​പ്ഷ​ൻ ക​മ്മി​റ്റി ക​ൺ​വീ​ന​ർ അ​ന​സ​ർ​ഖാ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

അ​ഷ്റ​ഫ് താ​മ​ര​ശ്ശേ​രി, ഗോ​ൾ​ഡ​ൻ അ​ജി​ത് പി​ള്ള, ഡോ. ​ജ​മാ​ലു​ദ്ദീ​ൻ അ​ബൂ​ബ​ക്ക​ർ, ഷാ​ജ​ഹാ​ൻ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​സ്. ന​ജ്മു​ദ്ദീ​ൻ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ച​ന്ദ്ര​സേ​ന​ൻ ന​ന്ദി​യും പ​റ​ഞ്ഞു. ഓ​ണ​സ​ദ്യ​യോ​ടൊ​പ്പം വ​ള്ളം​ക​ളി, ചെ​ണ്ട​മേ​ളം, തി​രു​വാ​തി​ര ഉ​ൾ​പ്പെ​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഉ​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:NK PremchandranKarunagapallyKaruna uae
News Summary - Karuna- community of residents of Karunagapally- UAE
Next Story