കർണാടക വിജയത്തിൽ ആഹ്ലാദം
text_fieldsകർണാടകയിലെ കോൺഗ്രസ് വിജയത്തിൽ ദുബൈ കെ.എം.സി.സി കാസർകോട് ജില്ല കമ്മിറ്റി സംഘടിപ്പിച്ച വിജയാഘോഷം
ദുബൈ: കർണാടകയിലെ കോൺഗ്രസ് വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് കെ.എം.സി.സി പ്രവർത്തകർ ഒത്തുചേർന്നു. കെ.എം.സി.സി കാസർകോട് ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ലഡു വിതരണം ചെയ്ത് വിജയാഘോഷം സംഘടിപ്പിച്ചു. ജില്ല പ്രസിഡന്റ് അബ്ദുല്ല ആറങ്ങാടി, ജനറൽ സെക്രട്ടറി സലാം കന്യപ്പാടി, ട്രഷറർ ടി.ആർ. ഹനീഫ് എന്നിവർ നേതൃത്വം നൽകി. കെ.പി. അബ്ബാസ് കളനാട്, ഫൈസൽ മൊഹ്സിൻ തളങ്കര, സലിം ചെരങ്ങായി, ഫൈസൽ പട്ടേൽ, ഹനീഫ് ബാവനഗർ, സത്താർ ആലമ്പാടി, ഷുഹൈൽ കോപ്പ, ഉപ്പി കല്ലിങ്ങായി, ഹനീഫ കൊളിത്തിങ്കാൽ തുടങ്ങിയവർ സംബന്ധിച്ചു.
കർണാടകയിലെ വിജയത്തിൽ ആഹ്ലാദം പങ്കുവെച്ച് സ്ത്രീകളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കേക്ക് മുറിച്ച് ആഘോഷം
ദുബൈ: കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് കൈവരിച്ച ഉജ്ജ്വല വിജയത്തിൽ ആഹ്ലാദം പങ്കുവെച്ച് കേക്ക് മുറിച്ച് ആഘോഷം സംഘടിപ്പിച്ചു. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിൽ രാജ്യത്തുടനീളം സ്ത്രീകളും കുട്ടികളുമാണ് അണിനിരന്നതെന്നും രാജ്യത്തിന്റെ പ്രതീക്ഷ കോൺഗ്രസാണെന്നും ചടങ്ങിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. ഷിജി അന്ന ജോസഫ്, ബൽക്കീസ് മുഹമ്മദലി, ജെന്നി പോൾ, വീണ ഉല്യാസ്, സമീഹ ജലീൽ, സബാന മുനീർ, സന നജാദ്, ആമിന അശ്റഫ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

