കരിപ്പൂര്‍ വികസനം; മികച്ച നഷ്ടപരിഹാരം ഉറപ്പാക്കും - ടി.വി. ഇബ്രാഹിം എം.എല്‍.എ
text_fieldsഅബൂദബി കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സംഘടിപ്പിച്ച ‘ചാറ്റ് വിത്ത് എം.എല്‍.എ’
പരിപാടിയില്‍ ടി.വി. ഇബ്രാഹിം എം.എല്‍.എ സംസാരിക്കുന്നു
അബൂദബി: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവള വികസനത്തിനായി ഭൂമി വിട്ടു നൽകിയവർക്ക് ഏറ്റവും മികച്ച നഷ്ടപരിഹാരം ഉറപ്പാക്കുമെന്ന് കൊണ്ടോട്ടി നിയോജക മണ്ഡലം എം.എല്‍.എ ടി.വി ഇബ്രാഹിം. വിമാനത്താവള വികസനത്തിനായി രണ്ടില്‍ കൂടുതല്‍ തവണ ഭൂമി നഷ്ടപ്പെടുകയും വീടുമാറി താമസിക്കുകയും ചെയ്തവരുടെ ബുദ്ധിമുട്ട് മനസ്സിലാക്കുന്നുവെന്നും അവരുടെ സഹകരണം വാക്കുകള്‍ക്കതീതമാണെന്നും അബൂദബി കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സംഘടിപ്പിച്ച ‘ചാറ്റ് വിത്ത് എം.എല്‍.എ’ പരിപാടിയില്‍ അദ്ദേഹം പറഞ്ഞു.
അബൂദബി കെ.എം.സി.സി ആക്ടിങ് ജനറല്‍ സെക്രട്ടറി ഷാനവാസ് പുളിക്കല്‍ ഉദ്ഘാടനം ചെയ്തു. അബൂദബി കെ.എം.സി.സി കൊണ്ടോട്ടി മണ്ഡലം പ്രസിഡന്റ് മിജുവാദ് പുളിക്കല്‍ അധ്യക്ഷത വഹിച്ചു. ഹിദായത്തുള്ള പറപ്പൂര്, കബീര്‍ ഹുദവി, അബ്ദുല്‍ ഖാദര്‍ ഒളവട്ടൂര്‍, അജാസ് മുണ്ടക്കുളം, അബ്ദുറഹ്മാന് ഓമാനൂര്‍ സംസാരിച്ചു.

