കരിപ്പൂർ അപകടം: മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം നൽകുമെന്ന് ഡോ. ധനഞ്ജയ് ദത്താർ
text_fieldsഡോ. ധനഞ്ജയ് ദത്താർ
ദുബൈ: കരിപ്പൂർ വിമാനാപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം നൽകുമെന്ന് അൽ ആദിൽ ട്രേഡിങ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. ധനഞ്ജയ് ദത്താർ അറിയിച്ചു. ഇവർക്കുവേണ്ടി 20 ലക്ഷം രൂപ നീക്കിവെക്കുമെന്നും ഈ ദുർഘട ഘട്ടത്തിൽ അവരെ സഹായിക്കേണ്ടത് കടമയാണെന്ന് കരുതുന്നതായും അദ്ദേഹം പറഞ്ഞു.
നഷ്ടപ്പെട്ട ജീവന് പകരമാവില്ല ധനസഹായം. എങ്കിലും സാമ്പത്തികമായി ബുദ്ധിമുട്ടുന്ന കുടുംബങ്ങൾക്ക് ചെറിയൊരു ആശ്വാസമാകും ഇതെന്ന് കരുതുന്നു. അപകടത്തിൽ മരിച്ചതിൽ ഐ.എ.എഫ് ഓഫിസറായ ദീപക് വസന്ത് സാഠേയും ഉൾപ്പെടുന്നു. എെൻറ പിതാവ് മഹാദേവ് ദത്താറും ഐ.എ.എഫ് ഓഫിസറായിരുന്നു. അതിനാൽ തന്നെ, അദ്ദേഹത്തിെൻറ കുടുംബത്തിെൻറ വികാരം എനിക്ക് മനസ്സിലാക്കാൻ കഴിയും. ജോലി നഷ്ടപ്പെട്ടവരാണ് വിമാനത്തിലുണ്ടായിരുന്നവരിൽ ഏറെയും.
ഇവരുടെ കുടുംബങ്ങൾ സാമ്പത്തികമായി ഏറെ പ്രതിസന്ധി നേരിടുന്നവരാണ്. അവരുടെ കുടുംബത്തെ ചെറിയ രീതിയിലെങ്കിലും സഹായിക്കാനാണ് ഈ തുക നൽകുന്നത്. സഹായം അർഹരായവരുടെ കൈകളിൽ എത്തിച്ചേരുന്നുവെന്ന് ഉറപ്പിക്കാൻ എയർ ഇന്ത്യ അധികൃതരുമായി ചേർന്ന് പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.