കരിങ്കപ്പാറ പ്രവാസി കൂട്ടായ്മ സംഗമം
text_fieldsകരിങ്കപ്പാറ പ്രവാസി കൂട്ടായ്മയുടെ പ്രഥമസംഗമത്തിൽ ഒത്തുകൂടിയവർ
ദുബൈ: മലപ്പുറം ജില്ലയിലെ കരിങ്കപ്പാറ പ്രവാസി കൂട്ടായ്മയുടെ പ്രഥമ സംഗമം ദുബൈ റാശിദിയ പാർക്കിൽ സംഘടിപ്പിച്ചു. യു.എ.ഇയുടെ മുഴുവൻ എമിറേറ്റുകളിൽനിന്നായി 130ഓളം പേർ പങ്കെടുത്തു. നാടിന്റെയും നാട്ടുകാരുടെയും നന്മക്കും പുരോഗതിക്കും കൈകോർത്ത് പ്രവർത്തിക്കാൻ യോഗം പ്രതിജ്ഞയെടുത്തു.
കെ.പി. കരീം, സുബൈർ കോഴിശ്ശേരി, എൻ.പി ഷെരീഫ്, റഫീഖ് പുളിക്കൽ, അനീഷ് മെമ്പടിക്കാട്ട്, ഫൈസൽ ഒലിയിൽ, എം. റഷീദ് തുടങ്ങിയവർ നേതൃത്വം നൽകി. റഷീദ് മേനാട്ടിൽ, അനീഷ് മെമ്പടിക്കാട്ട്, റസാഖ് നന്നാട്ട് എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു. ഹക്കീം ഹുദവി യോഗത്തിന് നേതൃത്വം നൽകി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

