Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകരാ​ട്ടേ സ്‌കൂൾ...

കരാ​ട്ടേ സ്‌കൂൾ പൂട്ടി, കടക്കെണിയിലായി: നാട്ടിൽ പോകാനാകാതെ പെരിയസ്വാമി ശക്തി

text_fields
bookmark_border
കരാ​ട്ടേ സ്‌കൂൾ പൂട്ടി, കടക്കെണിയിലായി: നാട്ടിൽ പോകാനാകാതെ പെരിയസ്വാമി ശക്തി
cancel
camera_alt

പെരിയസ്വാമി ശക്തി 

അബൂദബി: കോവിഡ്​ മൂലം കരാ​​ട്ടേ സ്​കൂൾ പൂട്ടിയതിനെ തുടർന്ന്​ നാടണയാനാവാതെ യുവാവ്​. കണ്ണൂർ പുതിയതെരുവ് ആയുർവേദ ആശുപത്രിക്കു സമീപം കുടുംബസമേതം താമസിക്കുന്ന തമിഴ്‌നാട് ധർമപുരി സ്വദേശി പെരിയസ്വാമി ശക്തിയാണ്​ (42) കടക്കെണിയും കേസും മൂലം കുടുങ്ങിയത്​. നാട്ടിൽ പോയിട്ട്​ നാല്​ വർഷമായി.

കോവിഡിനെ തുടർന്ന്​ അജ്മാനിൽ നടത്തിയിരുന്ന 'എം 4 മാർഷൽ ആർട്‌സ് ക്ലബ്' എന്ന കരാ​ട്ടേ സ്‌കൂൾ പൂട്ടിയതോടെയാണ്​ പെരിയസ്വാമിയുടെ ദുരിതം തുടങ്ങുന്നത്​. പങ്കാളികളായ മൂന്നുപേർ ഒഴിഞ്ഞുപോയി. ഇതോടെ സ്ഥാപനത്തി​െൻറ സാമ്പത്തികബാധ്യത ശക്തിയുടെ ചുമലിലായി.

വായ്​പയെടുത്ത 27,000 ദിർഹത്തി​െൻറ കടബാധ്യതക്കു പുറമെ ക്രെഡിറ്റ് കാർഡിലെ 4050 ദിർഹം കുടിശ്ശിക അടക്കാനാവാതെ വന്നതോടെ സാമ്പത്തിക പ്രശ്‌നങ്ങൾ സങ്കീർണമായി. ഒരു വർഷവും രണ്ടു മാസവുമായി വിസയുടെ കാലാവധി കഴിഞ്ഞതോടെ ഒരു ജോലിയും ചെയ്യാൻ പറ്റാത്ത അവസ്ഥയിലുമാണ്​.

സ്വന്തമായുണ്ടായിരുന്ന നിസാൻ അൾട്ടിമ കാർ 8000 ദിർഹമിനു വിറ്റാണ് നിത്യവൃത്തി നിർവഹിച്ചത്. 10 മാസത്തെ വാഹന രജിസ്‌ട്രേഷൻ കാലാവധിയുള്ളപ്പോഴാണ് വാഹനം ഒരാൾക്ക് കൈമാറിയത്. കാർ വാങ്ങിയ ആൾ വാഹനം അയാളുടെ പേരിലേക്ക് മാറ്റാതെ ഉപയോഗിക്കുകയായിരുന്നു. അമിതവേഗം ഉൾപ്പെടെ ഗതാഗത നിയമലംഘനങ്ങൾ നടത്തിയതി​െൻറ പിഴ 5500 ദിർഹം പിന്നെയും ശക്തിയുടെ പേരിൽ ബാധ്യതയുണ്ടാക്കി. വാഹനം പൊലീസ് പിടിച്ചെടുത്തെങ്കിലും ഉടമസ്ഥൻ രേഖകളിൽ ശക്തിയായതിനാൽ ഈ ബാധ്യതയുടെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ട അവസ്ഥയാണ്.

ഇതിനെല്ലാം പുറമെ പല വ്യക്തികളിൽ നിന്നു വായ്പ വാങ്ങിയ 30,000 ദിർഹമും തിരികെ നൽകണം. ക്രെഡിറ്റ് കാർഡി​െൻറ പണം അടക്കാത്തതിനാൽ ബാങ്ക് കേസ് നൽകിയതോടെ നാട്ടിലേക്ക്​ മടങ്ങാൻ കഴിയാത്ത അവസ്​ഥയായി. ബംഗളൂരുവിൽ കരാ​ട്ടേ കോച്ചായി ജോലി ചെയ്യുന്നതിനിടെയാണ് കണ്ണൂർ ജില്ലയിലെ അഞ്ചരക്കണ്ടിയിലെത്തുന്നത്. ബംഗളൂരുവിൽ ലെതർ ബാഗ് ഷോപ്പിൽ ജോലി ചെയ്തിരുന്ന പരിചയത്തിലാണ് അഞ്ചരക്കണ്ടിയിലെ ഷോപ്പിലെത്തുന്നത്. 2000ൽ പാനൂരിലും തലശേരിയിലും ജോലി ചെയ്തു. അവിടെ നിന്നാണ് അബൂദബി വിസ തരപ്പെടുത്തിയത്.

അബൂദബി ഓറിയൻറൽ കരാ​ട്ടേ സെൻററിൽ 2010 മുതൽ 2016 അവസാനം വരെ കരാ​ട്ടേ പരിശീലകനായി ജോലി ചെയ്തിരുന്നു. 2015 ജൂൺ മുതൽ ഒരു വർഷം ഭാര്യ സനീഷയും അബൂദബിയിലുണ്ടായിരുന്നു. അജ്മാൻ മത്സ്യ മാർക്കറ്റിനു സമീപത്തെ ഫ്ലാറ്റിൽ റിയൽ എസ്​റ്റേറ്റ് സ്ഥാപനത്തിലെ ജീവനക്കാർക്കൊപ്പമാണിപ്പോൾ താമസം.

നാട്ടിലുള്ള ഭാര്യ സനീഷയും മക്കളും ശക്തിയെ കാണാൻ കാത്തിരിക്കുകയാണ്. 2017ലാണ് ശക്തി അവസാനമായി നാട്ടിൽ പോയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:abudhabiKarate schoolPeriyaswamy Shakti
News Summary - Karate school closed, in debt: Periyaswamy Shakti unable to go home
Next Story