കൊലകൾക്കും അതിക്രമങ്ങൾക്കും പ്രധാനമന്ത്രിയുടെ മൗനസമ്മതം –കരൺ ഥാപ്പർ
text_fieldsഷാർജ: ഇന്ത്യയിൽ നടമാടുന്ന ദലിത്-ന്യൂനപക്ഷവിരുദ്ധ അതിക്രമങ്ങൾക്കും കൊലപാതകങ്ങൾക്കും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മൗനസമ്മതവും ഭരിക്കുന്ന പാർട്ടിയുടെ അനുമതിയുമുണ്ടെന്ന് കരുതുന്നതായി പ്രമുഖ മാധ്യമ പ്രവർത്തകൻ കരൺ ഥാപ്പർ. രാജ്യം അതിഗുരുതരമായ അതിക്രമങ്ങൾക്കാണ് സമീപ നാളുകളിൽ സാക്ഷ്യം വഹിക്കുന്നത്. ഭരണകക്ഷിയും ഭരണകൂടവും ഇൗ അക്രമങ്ങളിൽ പങ്കുവഹിക്കുന്നുവെങ്കിലും രാജ്യത്തെ ജനങ്ങൾ അവയെ അനുകൂലിക്കുന്നില്ലെന്നും ജനങ്ങൾ ഒന്നു ചേർന്ന് അതിനെ എതിർത്തു തോൽപ്പിക്കുമെന്നാണ് തെൻറ പ്രതീക്ഷയെന്നും ഷാർജ അന്താരാഷ്്ട്ര പുസ്തകോത്സവത്തിൽ മാധ്യമ പ്രവർത്തകരുമായി സംസാരിക്കവെ കരൺ ഥാപ്പർ പറഞ്ഞു.
പ്രധാനമന്ത്രിയും അദ്ദേഹത്തിെൻറ പാർട്ടിയും കുറച്ചു മാസങ്ങളായി തന്നെ ബഹിഷ്കരിക്കുകയാണ്. എന്നാൽ ചില മാധ്യമങ്ങൾക്ക് അഭിമുഖം നൽകുന്നുണ്ട്. ആ അഭിമുഖങ്ങളിൽ ചോദ്യങ്ങൾ നേരത്തേ നൽകിയതാവാം എന്നാണ് കരുതേണ്ടത്. ഉത്തരങ്ങളാവെട്ട ഏഴും എട്ടും മിനിറ്റ് നീളുന്നു, അവക്ക് മറുചോദ്യങ്ങളോ പ്രതികരണങ്ങളോ ഇല്ല. സത്യത്തിൽ അവയെ മാധ്യമ അഭിമുഖമെന്നല്ല നയ വിശദീകരണത്തിന് നൽകുന്ന അവസരം എന്നാണ് വിശേഷിപ്പിക്കേണ്ടത്. ഗൗരി ലേങ്കശിനെ അപമാനിച്ചും കൊലപാതകികളെ ന്യായീകരിച്ചും പ്രതികരിക്കുന്നവരെ സാമൂഹിക മാധ്യമങ്ങളിൽ പ്രധാനമന്ത്രി പിന്തുടരുന്നു എന്നത് നടുക്കുന്ന സത്യമാണ്.
അർണബ് ഗോസ്വാമി തെൻറ പുത്രനായിരുന്നെങ്കിൽ പിറവിക്കു മുൻപേ ഒഴിവാക്കിയേനെ. അർണബ് ചോദ്യങ്ങളിൽ പുലർത്തുന്ന പരുഷത അംഗീകരിക്കാനാവില്ല. മാധ്യമപ്രവർത്തനത്തിൽ അത്തരം ധാർഷ്ട്യത്തിന് പ്രസക്തിയില്ല. മാധ്യമങ്ങളിൽ ഒരു വിഭാഗം രാജ്യത്തിെൻറ ഭരണഘടനാ സംരക്ഷണത്തിനും ജനങ്ങളുടെ അവകാശങ്ങൾക്കും വേണ്ടി നിലനിൽക്കുേമ്പാൾ മറ്റൊരു വലിയ വിഭാഗം സർക്കാറിെൻറയും വൻവ്യവസായികളുടെയും താൽപര്യങ്ങൾ സംരക്ഷിക്കുന്നതിലാണ് ശ്രദ്ധയൂന്നുന്നത്.
വരുന്ന തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകുമെന്ന് താൻ കരുതുന്നില്ല. കഴിഞ്ഞ ആറു മാസമായി അദ്ദേഹം കൈവരിച്ച വളർച്ച ശ്രദ്ധേയമാണ്. എന്നാൽ ഒരു പ്രധാനമന്ത്രി സ്ഥാനാർഥിയായി ഉയർത്തിക്കാണിക്കാൻ തക്ക കരുത്ത് ഇനിയും കൈവരിച്ചിട്ടില്ല. വരുന്നത് ഒരു കൂട്ടുകക്ഷി സർക്കാരാവാനാണ് സാധ്യതയെന്നും അദ്ദേഹം പറഞ്ഞു. രവി ഡി.സി, പി.െഎ. നൗഷാദ്, എം.സി.എ നാസർ, മഞ്ജുഷ, സവാദ് റഹ്മാൻ, മുജീബ് റഹ്മാൻ, സാദിഖ് കാവിൽ, കബീർ എടവണ്ണ തുടങ്ങിയവർ സംബന്ധിച്ചു. നേരത്തേ ബുക് ഫോറത്തിൽ സംഘടിപ്പിച്ച ചർച്ചയിൽ അഞ്ജന ശങ്കർ മോഡറേറ്ററായി.