കറാമ സെന്റർ ക്രിക്കറ്റ് പ്രീമിയർ ലീഗ്
text_fieldsകറാമ സെൻറർ ക്രിക്കറ്റ് പ്രീമിയർ ലീഗിലെ ചാമ്പ്യന്മാർ ട്രോഫിയുമായി
ദുബൈ: ഡനൂബ് സ്പോർട്സ് വേൾഡ് ഗ്രൗണ്ടിൽ കെ.സി.പി.എൽ സംഘടിപ്പിച്ച കറാമ സെന്റർ ക്രിക്കറ്റ് പ്രീമിയർ ലീഗ് 2025 സീസൺ-3 ഉദ്ഘാടനം കെ.എം.സി.സി കാസർകോട് ജില്ല പ്രസിഡന്റ് സലാം കന്യപ്പാടി നിർവഹിച്ചു. ബിഷർ മിൻററ് അധ്യക്ഷത വഹിച്ചു.
സക്കരിയ എസ്.ബി.കെ സ്വാഗതവും റിയാസ് പെരിയ നന്ദിയും പറഞ്ഞു. ഹനീഫ് ടി.ആർ, ഡോ. ഇസ്മയിൽ, സിറാജ് മിൻറ് ജുവൽസ്, ഷാസ് ചാചൂസ്, കിരൺ മിലാ ഗോൾഡ്, ഷെഫീഖ് സിയ ഗോൾഡ്, ഷരീഫ് എക്സ്ടൽ, നൗഷാദ് കറിച്ചട്ടി, സിജോ പ്രോമിസ് ഗോൾഡ്, ഷാമിൽ താസി ഗോൾഡ്, യൂസുഫ് പത്താൻ, നൗഫൽ ജീം, നിസാം ടൈംസ്ട്രീറ്റ്, ലത്തീഫ്, സാജു ഫോർ സീറോ, ജാഫർ ലണ്ടൻഐ, റഊഫ് കൊടിയമ്മ, നൗഫൽ, ശഫീക്ക്, അൻവർ, ഷാക്കിർ സാക്ക് എന്നിവർ അതിഥികളായി.
എട്ട് ടീമുകൾ മാറ്റുരച്ച ടൂർണമെന്റിലെ ആവേശകരമായ ഫൈനലിൽ മിന്റ് സ്ട്രൈക്കേർസിനെ പരാജയപ്പെടുത്തി ഉസി ഗാങ്സ്റ്റേർസ് ചാമ്പ്യന്മാരായി. ഫൈനലിലെ മികച്ച കളിക്കാരനായി ഹരീഷിനെ തിരഞ്ഞെടുത്തു. ടൂർണമെന്റിലെ മികച്ച താരമായി സിയ മഹക്കിനെ തിരഞ്ഞെടുത്തു.

