കരുണ നൽകിയ യു.എ.ഇക്ക് കരളു നൽകി കേരളം
text_fieldsദുബൈ: നൂറ്റാണ്ടുകൾക്ക് മുൻപ് കടൽ കടന്നു ചെന്ന് രൂപപ്പെട്ടതാണ് കേരളവും ഇൗ അറബ് നാടും തമ്മിലെ ബന്ധം. പരസ്പരം സ്നേഹിച്ചും േപ്രാത്സാഹിപ്പിച്ചും ഇരുദേശങ്ങളും വളർന്നു. ഇന്നിപ്പോൾ പ്രളയജലം ആർത്തലച്ചെത്തി കേരളത്തെ കണ്ണീരണിയിച്ചപ്പോൾ സഹായം ചോദിക്കും മുൻപേ ആപത്തിൽ ഉപകരിക്കുന്ന ആത്മമിത്രമായി യു.എ.ഇ ഒപ്പം നിൽക്കുന്നു.
ലഭിക്കുന്ന തുകയുടെ വലിപ്പമല്ല, ‘‘യു.എ.ഇയുടെ വിജയത്തിന് എക്കാലവും ഒപ്പമുണ്ടായിരുന്ന കേരള നാട്ടിലെ പ്രളയ ബാധിതരെ പിന്തുണക്കാനും സഹായിക്കാനും നമുക്ക് പ്രത്യേക ഉത്തരവാദിത്വമുണ്ട്’’ എന്ന് ആഹ്വാനം ചെയ്ത മനസ്സിെൻറ വലിപ്പമാണ് മലയാളിയുടെ ആത്മാഭിമാനത്തിനും ആത്മവിശ്വാസത്തിനും കരുത്തു പകരുന്നത്. ലോകമൊട്ടുക്കും ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് ഏറ്റവുമധികം വിഭവങ്ങളും വിഹിതങ്ങളും ചെലവഴിക്കുന്ന യു.എ.ഇക്ക് തങ്ങളുടെ രക്തത്തിെൻറ ഭാഗമായി കരുതുന്ന മലയാള നാടിെൻറ വേദന താങ്ങാവുന്നതിലും അപ്പുറമായിരുന്നു.
കേരളത്തെ സഹായിക്കാൻ പ്രത്യേക സമിതിക്ക് രൂപം നൽകണമെന്ന പ്രസിഡൻറ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാെൻറ നിർദേശം വന്നതിനൊപ്പം യു.എ.ഇ വൈസ്പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തും നടത്തിയ ആഹ്വാനം ഇമറാത്തി ജനതയിൽ മാത്രമല്ല യു.എ.ഇയിൽ താമസിക്കുന്ന വിവിധ രാഷ്ട്രക്കാരായ ജനങ്ങളിലും പുറം നാട്ടുകാരിലും സ്വാധീനം ചെലുത്തി. ശൈഖ് മുഹമ്മദിെൻറ ട്വീറ്റ് ആയിരങ്ങളാണ് പങ്കുവെച്ചത് എന്നോർക്കുക. അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധസേന ഉപസർവ്വസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ ഇന്ത്യൻ പ്രധാനമന്ത്രിയുമായും മറ്റ് പ്രമുഖരുമായും വിവരങ്ങൾ ചോദിച്ചറിഞ്ഞു. സഹായ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ വിവിധ വിഭാഗങ്ങൾക്ക് നിർദേശം നൽകി. സേവനമുഖത്ത് എന്നും അതിവേഗം ശീലമാക്കിയ യു.എ.ഇ സമൂഹം തെല്ലിട പോലും കാത്തു നിന്നില്ല.
കേരളത്തിന് അതിപ്രിയങ്കരനായ അറബ് ലോകത്തിെൻറ സാംസ്കാരിക നായകൻ ഷാർജ ഭരണാധികാരി ശൈഖ് ഡോ.സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഉടനടി നാലു കോടി രൂപ കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വാഗ്ദാനം ചെയ്തു. ശൈഖ് സുൽത്താെൻറ സാമ്പത്തിക കാര്യ ഉപദേഷ്ടാവും മലയാളിയുമായ സയ്ദ് മുഹമ്മദിെൻറ നേതൃത്വത്തിലെ പ്രതിനിധി സംഘം തിരുവനന്തപുരത്തെത്തി മുഖ്യമന്ത്രിയെ തുക നേരിട്ട് ഏൽപ്പിക്കുകയും ചെയ്തു. യു.എ.ഇ പ്രസിഡൻറിെൻറ നാമധേയത്തിലുള്ള ശൈഖ് ഖലീഫ ഫൗണ്ടേഷൻ മുഖേന ആരംഭിച്ച ധനസമാഹരണത്തിന് അതി ഗംഭീരമായ പ്രതികരണമാണ് ലഭിക്കുന്നത്. യു.എ.ഇ പൗരൻമാരും സ്വദേശികളും വിദേശികളുമായ വ്യാപാര പ്രമുഖരും മുതൽ വീട്ടമ്മമാരും വിദ്യാർഥികളും തൊഴിലാളികളും വരെ സംഭാവനകളർപ്പിച്ചു.
സമാഹരണം ആരംഭിച്ച് മണിക്കൂറുകൾക്കകം നൂറു കോടി കവിഞ്ഞു ഫണ്ട്. ജീവകാരുണ്യ പ്രസ്ഥാനമായ എമിറേറ്റ്സ് റെഡ്ക്രസൻറ് വഴി വളരെ സുഗമമായി ധനസമാഹരണം സാധ്യമായി. ഫോൺ വഴി എസ്.എം.എസ് അയച്ച് ചെറിയ വരുമാനക്കാർ പോലും ഇൗ യജ്ഞത്തിൽ പങ്കാളികളായി. ദാറുൽ ബിർ ഉൾപ്പെടെ രാജ്യത്തെ പ്രമുഖ ജീവകാരുണ്യ കൂട്ടായ്മകളും ഫണ്ട് സമാഹരണത്തിന് സൗകര്യങ്ങളൊരുക്കി. ദുബൈ മീഡിയാ ഒാഫീസും ദുബൈ പൊലീസും എമിറേറ്റ്സ് റെഡ്ക്രസൻറും വീഡിയോ ചിത്രങ്ങളിലൂടെ കേരളത്തിെൻറ ദുരിതാവസ്ഥ ജനങ്ങളിലെത്തിച്ചു. അറബ് പത്രങ്ങളായ അൽ ബയാനും ഇത്തിഹാദുമെല്ലാം നിരവധി പേജുകളാണ് കേരളത്തിെൻറ ദയനീയ ചിത്രം ബോധ്യപ്പെടുത്താൻ നീക്കിവെച്ചത്. വിദേശ ധനസഹായം സ്വീകരിക്കില്ല എന്ന നിലപാട് യു.എ.ഇ നൽകുന്ന ധനസഹായത്തിെൻറ കാര്യത്തിലെങ്കിലും മയപ്പെടുത്താൻ ഇന്ത്യൻ സർക്കാർ നിർബന്ധിതരാവും, ആവണം^ എന്തെന്നാൽ വിദേശികളെ സഹായിക്കുന്ന മട്ടില്ലല്ല, സ്വന്തം വീട്ടുകാരെ പിന്തുണക്കുന്ന അതേ കരുതലോടെയാണ് യു.എ.ഇ സഹായ ഹസ്തം നീട്ടിയത്.
എന്തു പറഞ്ഞാലും ശരി, ഇൗ ഒാണക്കാലത്ത് കാർമുകിൽ മൂടി നിന്ന മനസുകളിൽ പ്രകാശം പരത്തിയതിന് കേരള സമൂഹം യു.എ.ഇയിലെ ഒാരോ മണൽതരികളോടും കടപ്പെട്ടിരിക്കുന്നു. മുൻപൊക്കെ യു.എ.ഇയിൽ ജോലി ചെയ്തിരുന്നവർക്കും അവരുടെ കുടുംബാംഗങ്ങൾക്കും പ്രിയപ്പെട്ടവരായിരുന്ന ബാബാ സായിദും ബാബാ റാശിദും ശൈഖ് ഖലീഫയും ശൈഖ് മുഹമ്മദുമാരുെമല്ലാം ഇപ്പോൾ കേരളത്തിലെ ഗൾഫുമായി ഒരു ബന്ധവുമില്ലാത്ത കുടുംബങ്ങൾക്കു പോലും പ്രിയപ്പെട്ടവരാണ്. യു.എ.ഇയിലെ മലയാളികൾ മാത്രമല്ല, കേരളത്തിലങ്ങോളമിങ്ങോളം ശുക്റൻ യു.എ.ഇ എന്ന വാക്യവും വികാരവും അലയടിക്കുന്നുണ്ട്. പെരുന്നാളിന് പുത്തനുടുപ്പ് വാങ്ങാനും ഒാണത്തിന് പൂക്കളമിടാനും കൂട്ടാക്കിയില്ലെങ്കിലും ഇൗ കരുതലിനും കാരുണ്യത്തിനും നന്ദി അറിയിച്ച് ബോർഡു കെട്ടാൻ യുവജനങ്ങൾ മുന്നിട്ടിറങ്ങുന്നുണ്ട്. റോഡുകൾക്ക് ശൈഖ് സായിദിെൻറയും ശൈഖ് ഖലീഫയുടെയും ശൈഖ് മുഹമ്മദിെൻറയും ശൈഖ് സുൽത്താെൻറയും നാമകരണം നടക്കുന്നുണ്ട്.
കഥ പറയലിെൻറ കാലം കഴിഞ്ഞിട്ടില്ല, ഇനിയൊരു മഴക്കാലത്ത് കുട്ടികളെ ചേർത്തു പിടിച്ചുറക്കുേമ്പാൾ കേരളത്തിെൻറ അമ്മമാർ പറഞ്ഞു കൊടുക്കും... ആർത്തലച്ചു വന്ന പ്രളയത്തിെൻറ കഥ... എന്തു ചെയ്യുമെന്നറിയാതെ ദുരിതപ്പേമാരിയിൽ വിറച്ചു നിന്നവരെ ചേർത്തു പിടിച്ച ഹൃദയാലുവായ ശൈഖിെൻറ കഥ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
