പുരാവസ്തുക്കൾ നശിപ്പിച്ചാൽ കോടി ദിർഹം വരെ പിഴ; കരട് നിയമം പാസാക്കി
text_fieldsഅബൂദബി: സ്മാരകങ്ങളുടെയും പുരാവസ്തുക്കളുടെയും സംരക്ഷണം ഉറപ്പാക്കുന്നതിന് െഫഡറൽ നാഷനൽ കൗൺസിൽ (എഫ്.എൻ.സി) കരട് ഫെഡറൽ നിയമം പാസാക്കി. പുരാവസ്തുക്കൾ മോഷ്ടിക്കുന്നതും കച്ചവടം ചെയ്യുന്നതും തടയുന്നതിനുള്ള വകുപ്പുകൾ ഉൾക്കൊള്ളുന്നതാണ് നിയമം. നിയമം നേരത്തെ എഫ്.എൻ.സി അവലോകനം ചെയ്തതും മാറ്റത്തിരുത്തലുകൾക്കായി മടക്കിയതുമായിരുന്നു. പ്രസിഡൻറ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാെൻറ അംഗീകാരം ലഭിക്കുന്നതോടെ നിയമം പ്രാബല്യത്തിലാകും.
ആർക്കെങ്കിലും പുരാവസ്തുക്കൾ ലഭിച്ചാൽ 24 മണിക്കൂറിനകം സമീപത്തെ പൊലീസ് സ്റ്റേഷനിലോ ബന്ധപ്പെട്ട അധികൃതർക്കോ റിപ്പോർട്ട് ചെയ്യണമെന്ന് കരട് നിയമം അനുശാസിക്കുന്നു. പ്രാചീന അവശിഷ്ടങ്ങളുള്ള സ്ഥലങ്ങൾക്ക് ചുറ്റും കരുതൽ മേഖല സൃഷ്ടിക്കണം. ചരിത്രപ്രാധാന്യമുള്ള കെട്ടിടങ്ങൾ വിൽക്കുന്നതിൽനിന്നും പൊളിച്ചുമാറ്റുന്നതിൽനിന്നും നിയമം സ്വകാര്യ വ്യക്തികളെ വിലക്കുന്നു. ചരിത്ര പ്രാധാന്യമുള്ള രേഖകൾ നശിപ്പിക്കരുത്. പുരാവസ്തു ആരെങ്കിലും നശിപ്പിച്ചാൽ കോടി ദിർഹം പിഴയും രണ്ട് വർഷത്തിൽ കുറയാത്ത തടവുമായിരിക്കും ശിക്ഷ. പുരാവസ്തു സ്ഥലങ്ങളിൽ കെട്ടിടം നിർമിക്കുക, കൃഷിയിറക്കുക, ഇത്തരം സ്ഥലങ്ങളുടെ തരം മാറ്റുക, അനുമതിയില്ലാതെ ഖനനം നടത്തുക, പുരാവസ്തുക്കൾ കള്ളക്കടത്ത് നടത്തുക, മറ്റുള്ളവരെ വഞ്ചിക്കാനായി യു.എ.ഇയിലെയോ മറ്റു രാജ്യത്തെയോ പുരാവസ്തുവിെൻറ പകർപ്പ് ഉണ്ടാക്കുക തുടങ്ങിയ കുറ്റങ്ങൾക്കും ഇതേ ശിക്ഷയായിരിക്കും. പുരാവസ്തുക്കൾ മോഷ്ടിച്ചാൽ രണ്ട് ലക്ഷം മുതൽ അഞ്ച് ലക്ഷം ദിർഹം വരെ പിഴയും ജയിൽശിക്ഷയും ലഭിക്കും. അനുമതിയില്ലാതെ പുരാവസ്തുക്കൾ സ്ഥാനം മാറ്റിയാൽ ജയിൽ ശിക്ഷയോ ഒരു ലക്ഷം മുതൽ മൂന്ന് ലക്ഷം ദിർഹം വരെ പിഴയോ രണ്ടും കൂടിയോ ലഭിക്കും. പുരാവസ്തുക്കൾ റിപ്പോർട്ട് ചെയ്യുന്നവർക്ക് സമ്മാനം നൽകണമെന്നും നിയമം നിർദേശിക്കുന്നു. യു.എ.ഇയുടെ ദേശീയ പുരാവസ്തു ഇ^രജിസ്ട്രി 2015ലാണ് ആരംഭിച്ചത്. മേഖലയിലെ ആദ്യത്തെ പുരാവസ്തു ഇ^രജിസ്ട്രിയാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.