കാന്തപുരത്തിന് ദുബൈയില്‍ സ്വീകരണം
text_fieldsദുബൈ: കേരളയാത്ര കഴിഞ്ഞ് യു.എ.ഇയില്‍ എത്തിയ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർക്കും യാത്രാ ഉപ നായകരായിരുന്ന സയ്യിദ് ഇബ്രാഹിം ഖലീൽ ബുഖാരി, പേരോട് അബ്ദുറഹിമാൻ സഖാഫി എന്നിവര്‍ക്കും ഫെബ്രുവരി 27ന് രാത്രി 8.30ന് സ്വീകരണമൊരുക്കുന്നു.സ്ത്രീകൾക്ക് പ്രത്യേക സൗകര്യമുണ്ടാവും. അഡ്വൈസറി ബോര്‍ഡ് ചെയര്മാന് അബ്ദുല്‍ അസീസ് സഖാഫി മമ്പാട്, ജനറല്‍ കണ്‍വീനര്‍ ഡോ. മുഹമ്മദ് ഖാസിം, സ്വാഗതസംഘം ചെയര്മാന് അബ്ദുസ്സലാം സഖാഫി വെള്ളലശ്ശേരി, ജനറല്‍ കണ്‍വീനര്‍ ഇസ്മാഈല്‍ കക്കാട്, ഫിനാന്‍സ് കണ്‍വീനര്‍ ജുനൈസ് സഖാഫി, ചീഫ് കോഓഡിനേറ്റര്‍ ശംസുദ്ദീന്‍ പയ്യോളി, കോഓഡിനേറ്റര്‍ ശഫീഖ് ഇടപ്പള്ളി, പ്രോഗ്രാം ചെയര്മാന് ഡോ. അബ്ദുസ്സലാം സഖാഫി എരഞ്ഞിമാവ്, കണ്‍വീനര്‍ മുഹമ്മദ് കുഞ്ഞി സഖാഫി കണ്ണപുരം എന്നിവരുടെ നേതൃത്വത്തില്‍ വിവിധ സമിതികള്‍ ഉൾപ്പെടെ പരിപാടിയുടെ വിജയത്തിനായി 150 അംഗ സ്വാഗതസംഘം രൂപവത്കരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

