ഫുജൈറ ഭരണാധികാരിയുമായി കൂടിക്കാഴ്ച നടത്തി കാന്തപുരം
text_fieldsഫുജൈറ ഭരണാധികാരി ശൈഖ് ഹമദ് ബിൻ മുഹമ്മദ് അൽ
ശർഖിക്കൊപ്പം എ.പി. അബൂബക്കർ മുസ്ലിയാർ
ഫുജൈറ: സുപ്രീം കൗൺസിൽ അംഗവും ഫുജൈറ ഭരണാധികാരിയുമായ ശൈഖ് ഹമദ് ബിൻ മുഹമ്മദ് അൽ ശർഖി ഒരുക്കിയ ഇഫ്താറിൽ സമസ്ത കേരള ജംഇയ്യതുൽ ഉലമ ജനറൽ സെക്രട്ടറി എ.പി. അബൂബക്കർ മുസ്ലിയാർ പങ്കെടുത്തു.
കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ മുഹമ്മദ് അൽ ശർഖി, ഫുജൈറ വ്യവസായ സാമ്പത്തിക വകുപ്പ് ചെയർമാൻ ശൈഖ് സാലിഹ് ബിൻ മുഹമ്മദ് അൽ ശർഖി, ഫുജൈറ കൾചർ ആൻഡ് മീഡിയ അതോറിറ്റി ചെയർമാൻ ശൈഖ് ഡോ. റാഷിദ് ബിൻ ഹമദ് അൽ ശർഖി, ശൈഖ് മക്തൂം ഹമദ് അൽ ശർഖി, ഫ്രീ സോൺ അതോറിറ്റി ചെയർമാൻ ശൈഖ് സെയ്ഫ് ബിൻ ഹമദ് ബിൻ സെയ്ഫ് അൽ ശർഖി, ശൈഖ് എൻജിനീയർ മുഹമ്മദ്, ഇ-ഗവൺമെന്റ് ഡിപ്പാർട്ട്മെന്റ് മേധാവി ബിൻ ഹമദ് ബിൻ സെയ്ഫ് അൽ ശർഖി, ശൈഖ് അബ്ദുല്ല ബിൻ ഹമദ് ബിൻ സെയ്ഫ് അൽ ശർഖി, ശൈഖ് അഹമ്മദ് ബിൻ ഹമദ് ബിൻ സെയ്ഫ് അൽ ശർഖി എന്നിവരും വിരുന്നിൽ പങ്കെടുത്തു.

