Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസന്ദർശക വിസയിൽ...

സന്ദർശക വിസയിൽ ദുബൈയിലെത്തിയ കണ്ണൂർ സ്വദേശിയെ കാണാനില്ലെന്ന്​ പരാതി

text_fields
bookmark_border
സന്ദർശക വിസയിൽ ദുബൈയിലെത്തിയ കണ്ണൂർ സ്വദേശിയെ കാണാനില്ലെന്ന്​ പരാതി
cancel
camera_alt

തുരുത്തുമ്മൽ ആശിഖ്​

ദുബൈ: സന്ദർശക വിസയിൽ ദുബൈയിൽ എത്തിയ മലയാളി യുവാവിനെ കാണാനില്ലെന്ന്​ പരാതി. കണ്ണൂർ പയ്യന്നൂർ രാമന്തളി ചെനോത്ത്​ തുരുത്തുമ്മൽ ആശിഖിനെയാണ് (31)​ കാണാതായത്​. ഇത്​ സംബന്ധിച്ച്​ സുഹൃത്തുക്കൾ ഇന്ത്യൻ കോൺസുലേറ്റിനെ വിവരം അറിയിച്ചു.

ദുബൈ ഇൻറർനാഷണൽ സിറ്റിയിൽ സുഹൃത്തിനൊപ്പമായിരുന്നു താമസം. അബൂദബിയിൽ ഷോപ്പിൽ ജോലിക്ക്​ കയറുന്നതിനായി കഴിഞ്ഞ 16നാണ്​ ദുബൈയിൽ എത്തിയത്​. അബൂദബിയിൽ 14 ദിവസം ക്വാറൻറീൻ നിർബന്ധമായതിനാൽ ആ കാലാവധി കഴിഞ്ഞ്​ അവിടെയെത്താനായിരുന്നു പദ്ധതി. എന്നാൽ, ശനിയാഴ്​ച റൂമിൽ നിന്ന്​ പുറത്തുപോയ ആശിഖ്​ പിന്നീട്​ തിരിച്ചുവന്നിട്ടില്ല.

കൂടെയുണ്ടായിരുന്ന സുഹൃത്ത്​ ഒപ്പം വരാം എന്ന്​ പറഞ്ഞിരുന്നു. എന്നാൽ, സുഹൃത്ത്​ മാസ്​കെടുക്കാൻ മുറിയിൽ കയറി തിരിച്ചെത്തിയപ്പോഴേക്കും ആശിഖ്​ പോയിരുന്നു. മുൻപ്​ അബൂദബിയിൽ ജോലി ചെയ്​തിരുന്ന ആശിഖ്​ അടുത്തിടെ നാട്ടിൽ പോയിരുന്നു. അതി​ന്​ ശേഷം 16നാണ്​ സന്ദർശക വിസയിൽ തിരിച്ചെത്തിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:missing in dubai
News Summary - kannur native missing in dubai
Next Story