ദുബൈയിൽ വാഹനമിടിച്ച് കണ്ണൂർ സ്വദേശി മരിച്ചു
text_fieldsപ്രകാശൻ
ദുബൈ: റോഡ് മുറിച്ചുകടക്കവേ വാഹനമിടിച്ച് കണ്ണൂർ സ്വദേശി മരിച്ചു. കണ്ണൂർ കണ്ണാടിപ്പറമ്പ് സ്വദേശി പ്രകാശൻ അരയാമ്പത്ത് (55) ആണ് മരിച്ചത്. ചൊവ്വാഴ്ച ദുബൈ കരാമസെന്ററിന് സമീപത്തായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ തൽക്ഷണം മരണം സംഭവിച്ചു. മൂന്നുമാസമായി സന്ദർശകവിസയിലായിരുന്നു. റാസൽഖൈമയിൽ ജോലി ശരിയായിരിക്കുമ്പോഴാണ് മരണം സംഭവിച്ചത്. 15 വർഷത്തോളം അബൂദബിയിൽ ജോലിചെയ്തിരുന്നു. പുതുതായി നിർമിച്ച വീട്ടിൽ ഗൃഹപ്രവേശം നടത്തിയാണ് ദുബൈയിൽ എത്തിയത്. ഭാര്യ: ഷീബ. മക്കൾ: അഭിരാമി, പ്രദീപ്. പിതാവ്: പരേതനായ ഗോവിന്ദൻ. മാതാവ്: ഗൗരി. സഹോദരങ്ങൾ: പ്രദീപൻ, ഷാജി, സരസ്വതി, പ്രസന്ന. സംസ്കാരം നാട്ടിൽ.

