കണ്ണൂർ മഹോത്സവം: സംഘാടക സമിതി രൂപവത്കരിച്ചു
text_fields‘കണ്ണൂർ മഹോത്സവം’ സ്വാഗതസംഘം രൂപവത്കരണ യോഗം മോഹൻകുമാർ ഉദ്ഘാടനം ചെയ്യുന്നു
ദുബൈ: ദുബൈ കണ്ണൂർ ജില്ല കെ.എം.സി.സി നവംബർ 19, 20 തീയതികളിൽ ഷാർജ എക്സ്പോ സെന്‍ററിൽ സംഘടിപ്പിക്കുന്ന 'കണ്ണൂർ മഹോത്സവം' സംഘാടക സമിതിക്ക് രൂപംനൽകി. ദുബൈ റാവീസ് ഹോട്ടലിൽനടന്ന സംഘാടക സമിതി രൂപവത്കരണ യോഗം ഷാർജ ഇന്‍റർനാഷനൽ ബുക്ക് ഫെയർ എക്സ്റ്റേണൽ അഫയേഴ്‌സ് എക്സിക്യൂട്ടിവ് മോഹൻ കുമാർ ഉദ്ഘാടനം ചെയ്തു. അബ്ദുല്ല പൊയിൽ, കെ.വി. കുഞ്ഞിരാമൻ നായർ, സൈനുൽ ആബിദീൻ സഫാരി, മോഹൻ കുമാർ, സി.കെ. അബ്ദുൽ മജീദ്, വി.കെ. ഹംസ അബ്ബാസ്, സി.കെ. രാജഗോപാലൻ എന്നിവരാണ് രക്ഷാധികാരികൾ. സംഘാടക സമിതി ചെയർമാനായി പി.കെ. ഇസ്മായിൽ പൊട്ടങ്കണ്ടി, ജനറൽ കൺവീനറായി സൈനുദ്ദീൻ ചേലേരി, കോഓഡിനേറ്ററായി റഹ്‌ദാദ് മൂഴിക്കര, ട്രഷററായി കെ.വി. ഇസ്മായിൽ എന്നിവരെയും തെരഞ്ഞെടുത്തു.
വിവിധ കമ്മിറ്റികളുടെ ചെയർമാൻ, കൺവീനർമാരായി ഒ. മൊയ്തു, ടി.പി. അബ്ബാസ് ഹാജി(ഫിനാൻസ്), റയീസ് തലശ്ശേരി, പി.വി. മുയീനുദ്ദീൻ (പ്രോഗ്രാം), റഫീഖ് കല്ലിക്കണ്ടി, സിറാജ് കതിരൂർ, ആദിൽ ചാലാട് (പബ്ലിസിറ്റി), പി.വി. ഇസ്മായിൽ, ടി.കെ. റയീസുദ്ധീൻ (ഹോസ്പിറ്റാലിറ്റി), സമീർ വേങ്ങാട്, ടി.പി. നാസർ അഴീക്കോട് (വളന്റിയേഴ്‌സ്), എൻ.യു. ഉമ്മർ കുട്ടി, ഉമ്മർ കൊമ്പൻ, വാഹിദ് പാനൂർ (കമേഴ്സ്യൽസ്), അനൂപ് കീച്ചേരി, യഹിയ ശിബ്‌ലി, റുഷ്ദി ബിൻ റഷീദ് (മീഡിയ), മുനീർ ഐക്കോടിച്ചി, ആർ.എം. റയീസ് (സോഷ്യൽ മീഡിയ), അഡ്വ. നാസിയ ഷബീർ, റഹീമ ഇസ്മായിൽ (വുമൺസ് കോൺഫറൻസ്), ഷൗക്കത്തലി മാതോട്ടം, ഷംസീർ അളവിൽ (മെഡിക്കൽ), തൻവീർ എടക്കാട്, താഹിൽ അലി (ടെക്‌നോളജി) എന്നിവരെ തെരഞ്ഞെടുത്തു. 25 കമ്മിറ്റികളിലായി 501 അംഗങ്ങളുള്ള വിപുലമായ സംഘാടക സമിതിയാണ് രൂപവത്കരിച്ചത്. സ്വാഗതസംഘം രൂപവത്കരണ യോഗത്തിൽ ആക്റ്റിങ് പ്രസിഡന്റ് പി.വി. മുയീനുദ്ധീൻ അധ്യക്ഷത വഹിച്ചു. സൈനുദ്ധീൻ ചേലേരി സ്വാഗതവും കെ.വി. ഇസ്മായിൽ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

