കണ്ണൂർ ഇൻകാസ്
text_fieldsകണ്ണൂർ ഇൻകാസ് റിപ്പബ്ലിക് ദിനാഘോഷം ഇൻകാസ് ഗ്ലോബൽ സെക്രട്ടറിയും മിഡിലീസ്റ്റ് കൺവീനറുമായ അഡ്വ. ഹാഷിക്ക് തൈക്കണ്ടി ഉദ്ഘാടനം ചെയ്യുന്നു
ദുബൈ: കണ്ണൂർ ഇൻകാസ് റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു. ഇൻകാസ് ഗ്ലോബൽ സെക്രട്ടറിയും മിഡിലീസ്റ്റ് കൺവീനറുമായ അഡ്വ. ഹാഷിക്ക് തൈക്കണ്ടി ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് റഫീഖ് മട്ടന്നൂർ അധ്യക്ഷത വഹിച്ചു. ദുബൈ ഇൻകാസ് ജനറൽ സെക്രട്ടറി ബി.എ. നാസർ മുഖ്യ പ്രഭാഷണം നടത്തി. ടൈറ്റസ് പുല്ലൂരാൻ, സി.എ. ബിജു, ബി. പവിത്രൻ, സുനിൽ നമ്പ്യാർ, അനന്തൻ, ബാഫക്കി ഹുസൈൻ, ഷാഹുൽ ഹമീദ് കൊല്ലം, നൗഷാദ് കടലായി, ഷൈജു എടക്കാട് എന്നിവർ സംസാരിച്ചു.
ആക്റ്റിങ് ജനറൽ സെക്രട്ടറി റിയാസ് മുണ്ടരി സ്വാഗതവും ബ്രിജേഷ് കടമ്പൂരാൻ നന്ദിയും പറഞ്ഞു.

