കണ്ണൂർ ഫെസ്റ്റ് 21ന്
text_fieldsഷാർജ: ‘കൺകുളിർമയുടെ കണ്ണൂർ ഗാഥയുമായി’ എന്ന ശീർഷകത്തിൽ ഷാർജ കെ.എം.സി.സി കണ്ണൂർ ജില്ല കമ്മിറ്റി ‘കണ്ണൂർ ഫെസ്റ്റ്’ സംഘടിപ്പിക്കുന്നു. ജൂൺ 21ന് വൈകീട്ട് അഞ്ചു മണി മുതൽ ഷാർജ ഇന്ത്യൻ അസോസിയേഷൻ കമ്യൂണിറ്റി ഹാളിൽ നടക്കുന്ന പരിപാടിയിൽ മുസ്ലിം ലീഗ് ദേശീയ സീനിയർ വൈസ് പ്രസിഡന്റ് എം.പി അബ്ദുസ്സമദ് സമദാനി എം.പി മുഖ്യാതിഥിയാകും. ചടങ്ങിൽ കെ.എം.സി.സി കേന്ദ്ര, സംസ്ഥാന നേതാക്കൾ, ഷാർജ ഇന്ത്യൻ അസോസിയേഷൻ ഭാരവാഹികൾ, ഷാർജയിലെ വിവിധ സാംസ്കാരിക സംഘടന നേതാക്കൾ തുടങ്ങിയവർ സംബന്ധിക്കും.
പ്രമുഖ മാപ്പിളപ്പാട്ട് ഗായകരായ കൊല്ലം ഷാഫി, ഫസീല ബാനു ടീം അവതരിപ്പിക്കുന്ന ഇശൽ വിരുന്ന്, ഒപ്പന, അറബിക് ഡാൻസ്, കോൽക്കളി തുടങ്ങിയ കലാപരിപാടികളും അരങ്ങേറും.ഫെസ്റ്റിനോട് അനുബന്ധിച്ച് ജില്ല കമ്മിറ്റിയും വനിത വിഭാഗം പോഗ്രാം കമ്മിറ്റിയും വിവിധ മണ്ഡലം കമ്മിറ്റികളും കണ്ണൂരിന്റെ കലാ സാംസ്കാരിക വൈവിധ്യങ്ങളും രുചി പെരുമ, കുടുംബ സംഗമം, കലാകായിക വിനോദ പരിപാടികളും സംഘടിപ്പിച്ചിരുന്നു.

