കണ്ണൂർ ഫെസ്റ്റ് 25 മുതൽ വിവിധ പരിപാടികൾ
text_fieldsഷാർജ: ഷാർജ കെ.എം.സി.സി കണ്ണൂർ ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന കണ്ണൂർ ഫെസ്റ്റിന്റെ ഭാഗമായി ഷാർജ വനിത കെ.എം.സി.സി കണ്ണൂർ ജില്ല കമ്മിറ്റി അണിയിച്ചൊരുക്കുന്ന മെഹന്ദി ഫെസ്റ്റ്, പാചക മത്സരം, ചിത്രരചന, കളർ കോമ്പറ്റിഷൻ എന്നിവ മേയ് 25 ഞായറാഴ്ച ഷാർജ കെ.എം.സി.സി ഹാളിൽ വൈകീട്ട് മൂന്നു മണി മുതൽ ആരംഭിക്കും.
ജൂൺ ഒന്ന് ഞായറാഴ്ച ഷാർജ ഇന്ത്യൻ അസോസിയേഷൻ കോൺഫറൻസ് ഹാളിൽ കണ്ണൂർ ഫെസ്റ്റിന്റെ ഭാഗമായി കണ്ണൂർ വൈബ് സംഘടിപ്പിക്കും. കണ്ണൂരിന്റെ കലാകാരന്മാർ അണിനിരക്കുന്ന കരോക്കെ മ്യൂസിക് നൈറ്റ്, ഒപ്പന, ഡാൻസ് തുടങ്ങി വർണശബളമായ കലാപരിപാടികൾ അരങ്ങേറും. ജൂൺ 21 ശനിയാഴ്ച നടക്കുന്ന കലാ സാംസ്കാരിക സന്ധ്യയോടെ കണ്ണൂർ ഫെസ്റ്റ് സമാപിക്കും.
അബ്ദുസ്സമദ് സമദാനി എം.പി മുഖ്യാതിഥിയായി പങ്കെടുക്കും. മാപ്പിളപ്പാട്ട് ഗായകൻ കണ്ണൂർ ശരീഫ് നയിക്കുന്ന ഇശൽ സന്ധ്യ, ഒപ്പന, അറബിക് ഡാൻസ്, കോൽക്കളി തുടങ്ങി വർണശബളമായ കലാപരിപാടികളും അരങ്ങേറും. കണ്ണൂർ ഫെസ്റ്റിന്റെ ഭാഗമായി ഇതിനോടകംതന്നെ വിവിധ മണ്ഡലം കമ്മിറ്റികൾ ഫാമിലി ഗാതറിങ്, സംഘടന ക്യാമ്പ്, ലഹരി വിരുദ്ധ സംഗമം, കമ്പവലി മത്സരം തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

