കസവിന് പുതിയ ഭാരവാഹികൾ
text_fieldsപി.ആർ. പ്രകാശ്, ഷിജി അന്ന ജോസഫ്,ദിവ്യ നമ്പ്യാർ
ഷാർജ: കണ്ണൂർ സാംസ്കാരിക വേദിയുടെ (കസവ്) പുതിയ ഭാരവാഹികളായി പി.ആർ. പ്രകാശ് (പ്രസിഡന്റ്), ഷിജി അന്ന ജോസഫ് (ജനറൽ സെക്രട്ടറി), ദിവ്യ നമ്പ്യാർ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.
അബ്ദുമനാഫ് മാട്ടൂൽ (വർക്കിങ് പ്രസിഡന്റ്), ബുഹാരി തലശ്ശേരി, ഹംസ കുട്ടി, സന്ധ്യ സജേഷ് (വൈസ് പ്രസിഡന്റുമാർ), നഹീദ് ആറാംപീടിക, ജഗദീഷ് പഴശ്ശി (ജോയന്റ് സെക്രട്ടറിമാർ), റഹ്മാൻ കാസിം (ജോയന്റ് ട്രഷറർ), ഫാസിൽ മാങ്ങാട്, കെ.ടി.പി. ഇബ്രാഹിം (കോഓഡിനേറ്റർമാർ) എന്നിവരാണ് സഹ ഭാരവാഹികൾ. 29 അംഗ എക്സിക്യൂട്ടിവ് അംഗങ്ങളെയും തെരഞ്ഞെടുത്തു.
ഷാർജ ഇന്ത്യൻ അസോസിയേഷനിൽ അബ്ദുമനാഫ് മാട്ടൂലിന്റെ അധ്യക്ഷതയിൽ ചേർന്ന ജനറൽ ബോഡി യോഗം പ്രഭാകരൻ പയ്യന്നൂർ ഉദ്ഘാടനം ചെയ്തു.
അനീഷ് റഹ്മാൻ നീർവേലി, ദിജേഷ് ചേനോളി തുടങ്ങിയവർ സംസാരിച്ചു. സഖറിയ കെ. അഹമ്മദ് സ്വാഗതവും റഹ്മാൻ കാസിം നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

