കണ്ണൂർ വിമാനത്താവളം അവഗണന; പ്രതിഷേധങ്ങൾ തുടരുമെന്ന് ശ്രീജ മഠത്തിൽ
text_fieldsദുബൈ: കണ്ണൂർ വിമാനത്താവളത്തോടുള്ള അവഗണനക്കെതിരെ പ്രതിഷേധ നടപടികളുമായി മുന്നോട്ടു പോകുമെന്ന് കണ്ണൂർ ജില്ല മഹിള കോൺഗ്രസ് പ്രസിഡന്റ് ശ്രീജ മഠത്തിൽ. കണ്ണൂർ ജില്ല മഹിള കോൺഗ്രസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിന് ഇൻകാസ് കണ്ണൂർ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ദുബൈയിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അവർ.
വൈസ് പ്രസിഡന്റ് ഷംസുദ്ദീൻ മുണ്ടേരിയുടെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ ഇൻകാസ്/ ഒ.ഐ.സി.സി ഗ്ലോബൽ ജനറൽ സെക്രട്ടറി അഡ്വ. ഹാഷിക് തൈക്കണ്ടി മുഖ്യപ്രഭാഷണം നടത്തി. ദുബൈ ഇൻകാസ് ജനറൽ സെക്രട്ടറി ബി.എ. നാസർ, ഷൈജു അമ്മാനപ്പാറ, നളിനി അനന്തൻ, അജിത്ത് കണ്ണൂർ, അഖിൽ തൊടിക്കുളം, റിയാസ് മുണ്ടേരി, ബഷീർ നാരായണിപ്പുഴ, ഇഖ്ബാൽ ചെക്കിയാട്, സുനിൽ നമ്പ്യാർ, തുടങ്ങിയവർ സംസാരിച്ചു.

