കന്മനം കുറുങ്കാട് പ്രവാസികൂട്ടായ്മ യോഗം
text_fieldsദുബൈ: തിരൂർ നിയോജക മണ്ഡലത്തിലെ കന്മനം കുറുങ്കാട് പ്രവാസി കൂട്ടായ്മ ജനറൽബോഡി യോഗം ദുബൈ ക്രീക്കിൽ നടന്നു. യോഗത്തിൽ വരമ്പിൽ റഷീദ് അധ്യക്ഷനായി. കൂട്ടായ്മയിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രവാസി മുഹമ്മദ് റിയാൻ യോഗം ഉദ്ഘാടനം ചെയ്തു. 45 വയസ്സ് പിന്നിട്ട കൂട്ടായ്മയിലെ എല്ലാ അംഗങ്ങളെയും നിർബന്ധപൂർവം കേരള സർക്കാറിന്റെ പ്രവാസി ക്ഷേമനിധിയിൽ അംഗങ്ങളാക്കാനും പ്രവാസലോകത്ത് ജോലിയിൽ അഭിവൃദ്ധി ആഗ്രഹിക്കുന്നവർക്ക് സാമ്പത്തിക സഹായങ്ങൾ നൽകാനും അംഗങ്ങളുടെ ഒരുകോടി മൂലധനത്തോടെ സംരംഭങ്ങൾ ആവിഷ്കരിച്ച് നടപ്പിലാക്കാനും യോഗം തീരുമാനമെടുത്തു.
പുതിയതായി രൂപവത്കരിച്ച കമ്മിറ്റിയുടെ ചെയർമാനായി വി. അയ്യൂബ്, കൺവീനറായി ബക്കർ ബിൻ മുഹമ്മദ്, ട്രഷററായി ആലുക്കൽ മജീദ് എന്നിവരെ തിരഞ്ഞെടുത്തു. പരിപാടിക്ക് റഫീഖ് ബാബു, റഷീദ് പെരിഞ്ചേരി, ഫൈസൽ വീര്യത്തിൽ, ലത്തീഫ് മുല്ലഞ്ചേരി, ശ്രീജിത്ത് കൃഷ്ണൻ, ആസാദ് തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

