Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകാ​ഞ്ഞി​ര​പ്പ​ള്ളി...

കാ​ഞ്ഞി​ര​പ്പ​ള്ളി പ്ര​വാ​സി സം​ഗ​മം

text_fields
bookmark_border
felicitation
cancel
camera_alt

കാ​ഞ്ഞി​ര​പ്പ​ള്ളി എ​ക്സ്പാ​റ്റ്സ് ക​മ്യൂ​ണി​റ്റി കു​ടും​ബ സം​ഗ​മ​ത്തി​ൽ പ്ര​മു​ഖ​രെ ആ​ദ​രി​ച്ച​പ്പോ​ൾ

ദു​ബൈ: കാ​ഞ്ഞി​ര​പ്പ​ള്ളി എ​ക്സ്പാ​റ്റ്സ് ക​മ്യൂ​ണി​റ്റി​യു​ടെ (കെ.​ഇ.​സി) കു​ടും​ബ​സം​ഗ​മം ‘പ്ര​വാ​സി​തീ​രം 2024’ ന​വം​ബ​ർ 17ന് ​ദു​ബൈ​യി​ൽ ന​ട​ന്നു. റാ​സ​ൽ ഖൈ​മ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ മ​റൈ​ൻ സ്പോ​ർ​ട്സ് ക്ല​ബ് ചെ​യ​ർ​മാ​ൻ മേ​ജ​ർ ആ​രി​ഫ് ഇ​ബ്രാ​ഹീം അ​ൽ ഹ​റാ​ങ്കി പ​രി​പാ​ടി​യി​ൽ മു​ഖ്യാ​തി​ഥി​യാ​യി.

മീ​ഡി​യ വ​ൺ മി​ഡി​ൽ ഈ​സ്റ്റ് എ​ഡി​റ്റോ​റി​യ​ൽ ഓ​പ​റേ​ഷ​ൻ​സ് ഹെ​ഡ് എം.​സി.​എ നാ​സ​ർ, സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ അ​ഷ​റ​ഫ് താ​മ​ര​ശ്ശേ​രി എ​ന്നി​വ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. പ്രോ​ഗ്രാം ക​ൺ​വീ​ന​ർ നാ​സ​ർ മു​സ്ത​ഫ സ്വാ​ഗ​തം പ​റ​ഞ്ഞു. കെ.​ഇ.​സി പ്ര​സി​ഡ​ന്‍റ്​ നി​ബു സ​ലാം, സെ​ക്ര​ട്ട​റി ആ​രി​ഫ് ക​ട്ടു​പാ​റ, ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ അ​ഹ്സി​ൻ അ​സി​സ്, അ​നീ​ഷ് ഹ​നീ​ഫ, മു​ഹ​മ്മ​ദ് ഷാ, ​സാ​ജ​സ് ക​ണ്ട​ത്തി​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

പ്ര​വാ​സ ജീ​വി​ത​ത്തി​ൽ 30 വ​ർ​ഷ​ത്തി​ലേ​റെ സേ​വ​ന​മ​നു​ഷ്ഠി​ച്ച കാ​ഞ്ഞി​ര​പ്പ​ള്ളി സ്വ​ദേ​ശി​ക​ളെ​യും ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. ക​ലാ​പ​രി​പാ​ടി​ക​ളും കു​ട്ടി​ക​ൾ​ക്കാ​യി ചി​ത്ര​ര​ച​ന​യും കാ​യി​ക​മ​ത്സ​ര​ങ്ങ​ളും അ​ര​ങ്ങേ​റി. സം​ഘാ​ട​ക സ​മി​തി അം​ഗ​ങ്ങ​ളാ​യ മു​നീ​ർ, ജ​വാ​ദ് കൊ​ല്ല​ക്കാ​ൻ, റി​ൻ​സി​ൻ, ഷാ​ജി മു​ഹ​മ്മ​ദ്, നി​യാ​സ്, സാ​ബു, അ​ലിം​ഷ, അ​സിം, നി​സ്സാം, ആ​ഷി​ഖ്, അ​ർ​ഷാ​ദ്, താ​നൂ​ഫ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE News
News Summary - Kanjirapalli Pravasi Sangamam
Next Story