Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right‘കനിവ് 2026’ മേയ് 29ന്

‘കനിവ് 2026’ മേയ് 29ന്

text_fields
bookmark_border
‘കനിവ് 2026’ മേയ് 29ന്
cancel

ഷാർജ: ഷാർജ സി.എസ്.ഐ പാരിഷ് അൽമായ ഫെലോഷിപ്പിന്റെ നേതൃത്വത്തിലുള്ള ജീവകാരുണ്യ പദ്ധതിയായ ‘കനിവ് 2026’ ഈമാസം 29ന്​ വിപുലമായ പരിപാടികളോടെ നടക്കും. ഗുരുതര വൃക്കരോഗങ്ങളാൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിനാണ് ഈ വർഷം പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. മേയ് 29ന് വൈകിട്ട് 6.30 മുതൽ ഷാർജ സി.എസ്.ഐ പാരിഷിലാണ് കാരുണ്യസന്ധ്യ.

പദ്ധതിയുടെ ഭാഗമായി വൃക്കരോഗങ്ങളെക്കുറിച്ചും പ്രതിരോധ, ചികിത്സാ മാർഗങ്ങളെക്കുറിച്ചും ബോധവൽക്കരണ പരിപാടിക്ക്​ ദുബൈ ഹെൽത്തിലെ നെഫ്രോളജിസ്റ്റ്​ ഡോ. ധന്യ മോഹൻ നേതൃത്വം നൽകും.

യു.എ.ഇയിലെ രണ്ട് പ്രമുഖ ക്രിസ്തീയ ഗായകസംഘങ്ങൾ സംയുക്തമായി അവതരിപ്പിക്കുന്ന സംഗീത വിരുന്ന്​ അരങ്ങേറും. 'ജോയ്ഫുൾ സിങ്ങേഴ്സ് യു.എ.ഇ', 'വൈ.എം.സി.എ ക്വയർ ബഹ്റൈൻ' എന്നിവയിലെ 250-ഓളം ഗായകർ ഒരേ വേദിയിൽ അണിനിരക്കും. എൻ.ടി.വി ചെയർമാനും മാനേജിങ്​ ഡയറക്ടറുമായ മാത്തുകുട്ടി കടോനെ വിശിഷ്ടാതിഥിയായി പങ്കെടുക്കും.

ഇടവക വികാരി ജേക്കബ് ജോർജ്, അൽമായ ഫെലോഷിപ്​ വൈസ് പ്രസിഡന്റ് ബിജു തോമസ് ഓവനാലിൽ, സെക്രട്ടറി അജീഷ് പി. ചെറിയാൻ, കൺവീനർമാരായ എബി താഴികയിൽ, ജോസഫ് എബ്രഹാം എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് പരിപാടികൾ ഏകോപിപ്പിക്കുന്നത്. വിവരങ്ങൾക്ക്​: 055 2231402.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsUAE.gulfnewsmalayalam
News Summary - ‘Kaniv 2026’ on May 29th
Next Story