Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightവർഖയിൽ കണിക്കൊന്ന...

വർഖയിൽ കണിക്കൊന്ന പഠനകേന്ദ്രത്തിന് തുടക്കം

text_fields
bookmark_border
വർഖയിൽ കണിക്കൊന്ന പഠനകേന്ദ്രത്തിന് തുടക്കം
cancel

ദുബൈ: റാശിദിയ മേഖലയുടെ കീഴിൽ വർഖയിൽ പുതുതായി ആരംഭിച്ച മലയാളം മിഷൻ ദുബൈ ചാപ്റ്ററിന്‍റെ 113ാമത് കണിക്കൊന്ന പഠനകേന്ദ്രത്തിന്‍റെ പ്രവേശനോത്സവം ആവേശകരമായി നടന്നു. റാശിദിയ മേഖല കോഓർഡിനേറ്റർ എൻ.സി ടീച്ചറുടെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ ദുബൈ ചാപ്റ്റർ സെക്രട്ടറി ദിലീപ് സി.എൻ.എൻ, പ്രസിഡന്‍റ്​ ജോജു പുതിയാണ്ടി, വിദഗ്ധ സമിതി ചെയർപേഴ്സൺ അംബുജം സതീഷ്, കൺവീനർ സ്മിത മേനോൻ, ഐ.ടി. കോഓർഡിനേറ്റർ നജീബ് മുഹമ്മദ്, ജോയിന്‍റ്​ കൺവീനർമാരായ പ്രിയ ദീപു, സംഗീത സുമിത്, എക്സിക്യൂട്ടീവ് അംഗം റുഖിയ എന്നിവർ പ്രസംഗിച്ചു.

മലയാളം മിഷൻ പ്രവർത്തകരായ സമീറ, ഷാഹിന, അബ്ദുൾ ഖാദർ എന്നിവരോടൊപ്പം അധ്യാപകരും രക്ഷിതാക്കളുമായ അർച്ചന, റാണി, കവിത, ജാനസ്, പൃഥി എന്നിവർ ചടങ്ങിൽ പങ്കെടുത്തു. പ്രവേശനോത്സവത്തോടനുബന്ധിച്ച് അധ്യാപകൻ ഷോബിൻ സംഘടിപ്പിച്ച കലാപരിപാടികളും കളികളും കുട്ടികളിൽ ആവേശം പകർന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dubaieducationkanikonnainaugurated
News Summary - Kanikonna Learning Center inaugurated in Warkha
Next Story