Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബർ ദുബൈയിൽ കണിക്കൊന്ന പഠനകേന്ദ്രം

text_fields
bookmark_border
അമ്പതോളം പേർ പ്രവേശനോത്സവത്തിൽ പങ്കെടുത്തു
ബർ ദുബൈയിൽ കണിക്കൊന്ന പഠനകേന്ദ്രം
cancel
camera_alt

മലയാളം മിഷൻ ദുബൈ ചാപ്റ്റർ ബർ ദുബൈ മേഖലയ്ക്ക് കീഴിൽ ആരംഭിച്ച കണിക്കൊന്ന പഠന കേന്ദ്രത്തിന്‍റെ പ്രവേശനോത്സവം

ദുബൈ: മലയാളം മിഷൻ ദുബൈ ചാപ്റ്റർ ബർ ദുബൈ മേഖലയ്ക്ക് കീഴിൽ 115ാമത് കണിക്കൊന്ന പഠനകേന്ദ്രം പ്രവർത്തനം ആരംഭിച്ചു. പ്രവാസ ലോകത്തെ കുരുന്നുകൾക്ക് മലയാളഭാഷയും കേരളീയ സംസ്കാരവും പകർന്നു നൽകിക്കൊണ്ട് നാടിനെ സ്നേഹിക്കുന്ന ഉത്തമ പൗരന്മാരായി വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് പ്രവേശനോത്സവം സംഘടിപ്പിച്ചത്.ബർ ദുബൈ മേഖല കോ-ഓർഡിനേറ്റർ ബിന്‍റു മത്തായിയുടെ അധ്യക്ഷതയിൽ മൻകൂൽ പാർക്കിൽ നടന്ന ചടങ്ങിൽ ചാപ്റ്റർ സെക്രട്ടറി സി.എൻ.എൻ ദിലീപ്, കൺവീനർ സ്മിത മേനോൻ, ജോയിന്‍റ്​ കൺവീനർ പ്രിയ ദീപു, ഓർമ മുൻ പ്രസിഡന്‍റ്​ അബ്ദുൽ റഷീദ് എന്നിവർ സംസാരിച്ചു.

ഐ.ടി കോർഡിനേറ്റർ നജീബ് മുഹമ്മദ്, മേഖല പ്രതിനിധി സൗമ്യ രഞ്ജിത്, അധ്യാപകരായ സംഗീത, ദീപ്തി, പേരന്‍റ്​ കോ-ഓർഡിനേറ്റർ അജിത്, രക്ഷിതാക്കളായ ജെസ്സി, ബിജുരാജ് എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. അധ്യാപകരായ ബാബുരാജ് ഉറവും ഷോബിനും കുട്ടികളോടൊപ്പം കളികളും പാട്ടുകളും കഥകളുമായി സംവദിച്ചു. കുട്ടികളും രക്ഷിതാക്കളും പ്രവർത്തകരുമായി ഏകദേശം അമ്പതോളം പേർ പങ്കെടുത്ത പ്രവേശനോത്സവം പ്രവാസി മലയാളി സമൂഹത്തിന് പുതിയ പ്രതീക്ഷയുടെ തുടക്കമായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kanikonna Learning Center in Bur Dubai
Next Story