Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അൽ നഹ്ദ മേഖലക്ക്​ കീഴിൽ കണിക്കൊന്ന പഠനകേന്ദ്രം തുടങ്ങി

text_fields
bookmark_border
അൽ നഹ്ദ മേഖലക്ക്​ കീഴിൽ കണിക്കൊന്ന പഠനകേന്ദ്രം തുടങ്ങി
cancel

ദുബൈ: പ്രവാസലോകത്തെ പുതിയ തലമുറക്ക്​ മാതൃഭാഷയുടെ മാധുര്യം പകർന്നുനൽകാൻ മലയാളം മിഷൻ ദുബൈ ചാപ്റ്റർ അൽ നഹ്ദ മേഖലക്ക്​ കീഴിൽ അൽ നഹ്‌ദ രണ്ടിൽ 114ാമത് കണിക്കൊന്ന പഠനകേന്ദ്രം ആരംഭിച്ചു.

ആവേശകരമായ പ്രവേശനോത്സവത്തോടെയാണ് ക്ലാസുകൾക്ക് തുടക്കമായത്.

അൽ നഹ്ദ മേഖല കോഓർഡിനേറ്റർ ഷീന ടീച്ചറുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ദുബൈ ചാപ്റ്റർ ചെയർമാൻ വിനോദ് നമ്പ്യാർ, സെക്രട്ടറി സി.എൻ.എൻ ദിലീപ്, കൺവീനർ സ്മിത മേനോൻ, ജോയിന്‍റ്​ കൺവീനർ പ്രിയ ദീപു, റിസോഴ്സ് പൂൾ ഹെഡ് സ്വപ്ന സജി, ദെയ്‌റ മേഖല കോഓർഡിനേറ്റർ സജി പി. ദേവ്, അക്കാദമിക് കോഓർഡിനേറ്റർ ഫിറോസിയ എന്നിവർ സംസാരിച്ചു.

രക്ഷാകർതൃ കോഓർഡിനേറ്റർമാരായ നുസൈബ, ജിൽസി, രക്ഷിതാക്കളായ ആദിറ, തനൂജ എന്നിവർ ഉൾപ്പെടെ രക്ഷിതാക്കളും കുട്ടികളുമായി അമ്പതോളം പേർ പ്രവേശനോത്സവത്തിൽ പങ്കെടുത്തു.

കുട്ടികളെ ഭാഷാലോകത്തേക്ക് ആനയിക്കാൻ അധ്യാപകരായ ഷോബിൻ മാഷും സ്വപ്ന ടീച്ചറും ഒരുക്കിയ കളികളും പാട്ടുകളും കഥകളും പരിപാടിക്ക് മാറ്റുകൂട്ടി.

രക്ഷിതാക്കളുടെയും അധ്യാപകരുടെയും സജീവമായ പങ്കാളിത്തം പുതിയ പഠനകേന്ദ്രത്തിന് മികച്ച തുടക്കമായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kanikkonna Learning Center opened under Al Nahda Region
Next Story