കാനച്ചേരി കൂട്ടം സുവർണ ജൂബിലി ആഘോഷം
text_fieldsകാനച്ചേരി കൂട്ടം ഗോൾഡൻ ജൂബിലിയോടനുബന്ധിച്ചു നടന്ന കലാപരിപാടിയിൽ നിന്ന്
അബൂദബി: കാനച്ചേരി കൂട്ടം യു.എ.ഇയുടെ ഗോൾഡൻ ജൂബിലി ആഘോഷങ്ങൾ വിവിധ പരിപാടികളോടെ സമാപിച്ചു. അബൂദബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ നടന്ന ചടങ്ങിന് വൈസ് പ്രസിഡന്റ് സാജിദ് കെ.എൻ അധ്യക്ഷത വഹിച്ചു. എഴുത്തുകാരനും അധ്യാപകനുമായ കെ.പി ഇബ്രാഹിം മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
പരിപാടിയിൽ ദീർഘ കാല പ്രവാസ ജീവിതം നയിച്ച മുതിർന്ന അംഗങ്ങളായ പി.വി അബ്ദു റഹിമാൻ ഹാജി, നൂറുദ്ദീൻ എം.പി, കെ.പി ഷംസുദ്ദീൻ, പി.വി അബ്ദുൽ ഖാദർ, പി. അബ്ദുൽ സലാം എന്നിവരെ ഇഖ്ബാൽ സകരിയ, കെ.എൻ സാദിഖ്, കെ.പി റസാഖ് എന്നിവർ ആദരിച്ചു. കാനച്ചേരിയിലെ വ്യവസായ പ്രമുഖൻ എൻ.കെ അബ്ദുൽ സലാം, മുഖ്യ രക്ഷധികാരി പി.വി അബ്ദുറഹിമാൻ ഹാജി, കെ.പി റസാക്ക്, ജോയിന്റ് സെക്രട്ടറി മുക്താർ ടി.വി, ജലീൽ കൊയക്കോട്ട്, എൻ.പി.ആർ ഷാഹിദ്, ജനറൽ സെക്രട്ടറി ടി.വി ഷമീം, ട്രഷറർ ഇഖ്ബാൽ മരുവോട്ട് എന്നിവർ സംസാരിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

