കമൽ ഹാസൻ ശൈഖ് നഹ്യാനുമായി കൂടിക്കാഴ്ച നടത്തി
text_fieldsഷാർജയിൽ ‘ഗൾഫ് മാധ്യമം-കമോൺ കേരള’ നാലാം എഡിഷന് വിശിഷ്ടാതിഥിയായി എത്തിയ നടൻ കമൽ ഹാസൻ, പ്രശസ്ത സാമൂഹിക-പരിസ്ഥിതി പ്രവർത്തകൻ ഡോ. കെ. അബ്ദുൽ ഗനിക്കൊപ്പം യു.എ.ഇ സംസ്കാരിക, യുവജന, സഹിഷ്ണുത-സഹവർത്തിത്വകാര്യ മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക് ആൽ നഹ്യാനെ സന്ദർശിക്കുന്നു
ദുബൈ: ഷാർജയിൽ 'ഗൾഫ് മാധ്യമം-കമോൺ കേരള' നാലാം എഡിഷന് വിശിഷ്ടാതിഥിയായി എത്തിയ നടൻ കമൽ ഹാസൻ യു.എ.ഇ സംസ്കാരിക, യുവജന, സഹിഷ്ണുത-സഹവർത്തിത്വകാര്യ മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക് ആൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തി.
'ഇന്ത്യയുടെ ഹരിത മനുഷ്യൻ' എന്നറിയപ്പെടുന്ന പ്രശസ്ത സാമൂഹിക-പരിസ്ഥിതി പ്രവർത്തകൻ ഡോ. കെ. അബ്ദുൽ ഗനിക്കൊപ്പം നടന്ന കൂടിക്കാഴ്ചയിൽ യു.എ.ഇ പ്രവാസലോകത്തിനും കലാരംഗത്തിനും നൽകി വരുന്ന പിന്തുണക്ക് നന്ദിയറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

