കല്യാണ്‍ ജ്വല്ലേഴ്സ് പുതിയ ഷോറൂം ബർ ദുൈബ മീന ബസാറില്‍
text_fieldsദുബൈ: കല്യാണ്‍ ജ്വലേഴ്സിെൻറ യു.എ.ഇയിലെ പുതിയ ഷോറൂം മീന ബസാറില്‍ ഷാരൂഖ് ഖാന് ഉദ്ഘാടനം ചെയ്തു.
കല്യാണ്‍ ജൂവലേഴ്സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമന്, എക്സിക്യൂട്ടീവ് ഡയറക്ടര്‍മാരായ രാജേഷ് കല്യാണരാമന്, രമേഷ് കല്യാണരാമന് എന്നിവരും ഉദ്ഘാടനച്ചടങ്ങിന് വേദിയിലുണ്ടായിരുന്നു.
പ്രധാന ഷോറൂം കവാടത്തിന് പുറത്തായി പ്രത്യേകമൊരുക്കിയ വേദിയില്‍ ഷാരൂഖ് പ്രത്യക്ഷപ്പെട്ടപ്പോള്‍ ആരാധകര്‍ നിറഞ്ഞ കൈയടിയോടെയാണ് വരവേറ്റത്.
പുതിയ ഷോറൂമിെൻറ ഉദ്ഘാടനം ആവേശകരമായ നിമിഷമാണെന്ന് ടി.എസ്. കല്യാണരാമന് പറഞ്ഞു. ബ്രാന്‍ഡുമായി സഹകരിക്കുന്നവരുടെ സ്നേഹവും പിന്തുണയുമാണ് ഇത് വ്യക്തമാക്കുന്നത്. മീന ബസാറിലെ സൂക്ക് അല്‍ കബീര്‍ സ്ട്രീറ്റിലെ സല്‍മ ബിന്ത് റാഷിദ് അല്‍ സാല് ബില്‍ഡിംഗിലാണ് പുതിയ ഷോറൂം. യു.എ.ഇയിലെ എല്ലാ ഷോറൂമുകളില്‍നിന്നും ആഭരണങ്ങള്‍ വാങ്ങുന്നവര്‍ക്ക് ഉറപ്പായ സമ്മാനങ്ങളും ആഗോള പ്രചാരണത്തിെൻറ ഭാഗമായി 25 മേഴ്സിഡസ് ബെന്‍സ് കാറുകള്‍ സ്വന്തമാക്കാനുള്ള അവസരവും ലഭിക്കും.
കല്യാണിെൻറ ഏറ്റവും പുതിയ വിവാഹാഭരണ ബ്രാന്‍ഡായ മുഹൂര്ത്തിെൻറ എക്സ്ക്ളൂസീവ് ഷോറൂമാണ് ഉദ്ഘാടനം ചെയ്യപ്പെട്ടത്.
വിവാഹ വധുക്കള്‍ക്കായി ഇന്ത്യയിലെമ്പാടു നിന്നുമായി പ്രത്യേകം തെരഞ്ഞെടുത്ത ആഭരണങ്ങളാണിവ. ഉത്സവാവസരങ്ങള്ക്കായുള്ള ആഭരണ ശേഖരമായ വേധ, അറബിക് ആഭരണശേഖരമായ അമീര, കൈവിരുതാല്‍ തീര്‍ത്ത ആൻറിക് ആഭരണങ്ങളുടെ ശേഖരമായ മുദ്ര, ഡയമണ്ട് ആഭരണനിരയായ സിയാ, നൃത്തം ചെയ്യുന്ന ഡയമണ്ട് ആഭരണങ്ങളായ ഗ്ലോ, അംഗീകൃത ഹെരിറ്റേജ് ആഭരണങ്ങളായ നിമാഹ്, അണ്‍കട്ട് ആഭരണങ്ങള്‍ അടങ്ങിയ അനോഖി, പ്രത്യേകാവസരങ്ങള്‍ക്കായുള്ള സവിശേഷ ഡയമണ്ട് ആഭരണങ്ങളായ അപൂര്‍വ, വിവാഹ ഡയമണ്ട് ആഭരണങ്ങളായ അന്താര, ദിവസവും അണിയാന്‍ കഴിയുന്ന ഡയമണ്ട് ആഭരണങ്ങളായ ഹീര, പ്രഷ്യസ് സ്റ്റോൺ ആഭരണങ്ങളായ രംഗ് എന്നിവയുടെ വൈവിധ്യമാര്‍ന്ന ആഭരണങ്ങള്‍ പുതിയ ഷോറൂമില്‍ ലഭ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
