Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗോൾഡ് ബാർസ് ഗിവ്എവേ കാമ്പയിനുമായി കല്യാൺ ജുവലേഴ്‌സ്

text_fields
bookmark_border
കല്യാണ്‍ ജുവലേഴ്സില്‍നിന്ന് ആഭരണങ്ങള്‍ വാങ്ങുമ്പോള്‍ 150 ഭാഗ്യശാലികള്‍ക്ക് പത്ത് ഗ്രാം സ്വര്‍ണക്കട്ടി സമ്മാനമായി നേടാന്‍ അവസരം
kalyan jewellers
cancel

ദുബൈ: കല്യാണ്‍ ജുവലേഴ്സ് അടുത്ത അമ്പത് ദിവസങ്ങളിലായി 150 ഭാഗ്യശാലികളെ കണ്ടെത്തി പത്ത് ഗ്രാം വീതം സ്വര്‍ണക്കട്ടി സമ്മാനമായി നൽകുന്നു. ഈ സീസണ്‍ സവിശേഷമായി ആഘോഷിക്കുന്നതിന്‍റെ ഭാഗമായാണ് കല്യാണ്‍ ജുവലേഴ്സിന്‍റെ ഈ പ്രത്യേക ഓഫര്‍. യു.എ.ഇ, ഖത്തർ, ഒമാൻ, കുവൈത്ത് എന്നിവിടങ്ങളിലെ എല്ലാ ഷോറൂമുകളില്‍നിന്നും ആഗസ്റ്റ് 30 വരെ ഈ ഓഫര്‍ സ്വന്തമാക്കാം.

കാമ്പയിന്‍റെ ഭാഗമായി യു.എ.ഇ, ഖത്തർ എന്നിവിടങ്ങളിലെ കല്യാണ്‍ ഷോറൂമുകളിൽനിന്ന് 500 ദിര്‍ഹം അല്ലെങ്കിൽ റിയാലിന് സ്വര്‍ണാഭരണങ്ങള്‍ വാങ്ങുമ്പോള്‍ ഒരു നറുക്കെടുപ്പു കൂപ്പണും ഡയമണ്ട് ആഭരണങ്ങള്‍ വാങ്ങുമ്പോള്‍ രണ്ട് കൂപ്പണുകളും ലഭിക്കും.

ഒമാൻ, കുവൈത്ത് എന്നിവിടങ്ങളിലെ ഷോറൂമുകളിൽനിന്ന് 50 റിയാൽ അല്ലെങ്കിൽ ദിനാറിന് സ്വര്‍ണാഭരണങ്ങള്‍ വാങ്ങുമ്പോള്‍ ഒരു നറുക്കെടുപ്പ് കൂപ്പണും ഡയമണ്ട് ആഭരണങ്ങള്‍ വാങ്ങുമ്പോള്‍ രണ്ട് കൂപ്പണുകളും ലഭിക്കുമെന്ന് കല്യാണ്‍ ജുവലേഴ്സ് എക്സിക്യൂട്ടിവ് ഡയറക്ടര്‍ രമേഷ് കല്യാണരാമന്‍ പറഞ്ഞു.

ജനപ്രിയ ഹൗസ് ബ്രാന്‍ഡുകളായ വിവാഹാഭരണങ്ങള്‍ അടങ്ങിയ മുഹൂര്‍ത്ത്, കരവിരുതാല്‍ തീര്‍ത്ത ആന്‍റിക് ആഭരണങ്ങള്‍ അടങ്ങിയ മുദ്ര, ടെംപിള്‍ ആഭരണങ്ങളുടെ ശേഖരമായ നിമാഹ്, നൃത്തം ചെയ്യുന്ന ഡയമണ്ടുകളായ ഗ്ലോ, സോളിറ്റയര്‍പോലെ തോന്നിപ്പിക്കുന്ന ഡയമണ്ട് ആഭരണങ്ങളായ സിയാ, അണ്‍കട്ട് ഡയമണ്ടുകളായ അനോഖി, പ്രത്യേകാവസരങ്ങള്‍ക്കായുള്ള ഡയമണ്ടുകള്‍ അടങ്ങിയ അപൂര്‍വ, നിത്യവും അണിയാനുള്ള ഡയമണ്ടുകളായ ഹീര, പ്രഷ്യസ് സ്റ്റോണ്‍ ആഭരണങ്ങള്‍ ഉള്‍ക്കൊള്ളുന്ന രംഗ്, ഈയിടെ പുറത്തിറക്കിയ നിറമുള്ള സ്റ്റോണുകളുടെയും ഡയമണ്ട് ആഭരണങ്ങളുടെയും ശേഖരമായ ലൈല എന്നിവയെല്ലാം ഷോറൂമുകളില്‍ ലഭ്യമാണ്.

ബ്രാന്‍ഡിനെക്കുറിച്ചും ആഭണശേഖരത്തെക്കുറിച്ചും ഓഫറുകളെക്കുറിച്ചും കൂടുതല്‍ അറിയുന്നതിന് www.kalyanjewellers.net എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Kalyan Jewellers with Gold Bars Giveaway Campaign
Next Story