Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കല്യാൺ ജൂവലേഴ്സ്​ ദുബൈ ഷോപ്പിങ് ഫെസ്റ്റിവലിൽ പങ്കാളികളാകുന്നു

text_fields
bookmark_border
100 ഭാഗ്യശാലികളായ വിജയികൾക്ക് 25 കിലോ സ്വർണം നേടാൻ അവസരം, നാലു ഭാഗ്യശാലികൾക്ക് ഷോപ്പിങ് ഫെസ്റ്റിവലി​െൻ റ എല്ലാ ഒന്നിടവിട്ട ദിവസങ്ങളിലും സ്വർണം സമ്മാനമായി നേടാൻ അവസരം
കല്യാൺ ജൂവലേഴ്സ്​ ദുബൈ ഷോപ്പിങ് ഫെസ്റ്റിവലിൽ പങ്കാളികളാകുന്നു
cancel

ദുബൈ: കല്യാൺ ജൂവലേഴ്സ് ദുബൈ ഷോപ്പിങ് ഫെസ്റ്റിവലിന്റെ (ഡി.എസ്.എഫ്) 28ാം എഡിഷനിൽ പങ്കാളികളാവുന്നു. 2023 ജനുവരി 29 വരെ ഈ ഉത്സവത്തിൽ പ​ങ്കെടുക്കുന്നവർക്കായി ഒട്ടേറെ സമ്മാനങ്ങളും ഫെസ്റ്റിവൽ ഓഫറുകളുമാണ് കാത്തിരിക്കുന്നത്. 45 ദിവസം നീളുന്ന ഡി.എസ്.എഫിൽ ഒന്നിടവിട്ട ദിവസങ്ങളിൽ നാലു വിജയികളെ വീതം പ്രഖ്യാപിക്കും.

കൂടാതെ 100 ഭാഗ്യശാലികൾക്ക് 25 കിലോ സ്വർണം നേടാനുള്ള അവസരവുമുണ്ട്. യു.എ.ഇയിലെ കല്യാൺ ജൂവലേഴ്സിന്റെ ഏതെങ്കിലും ഷോറൂമിൽനിന്ന് സ്വർണം അല്ലെങ്കിൽ സ്റ്റഡഡ് ആഭരണങ്ങൾ വാങ്ങുന്നവർ ചെലവിടുന്ന ഓരോ 500 ദിർഹത്തിനും ഡി.എസ്.എഫ് റാഫിളിൽ പ​ങ്കെടുക്കുന്നതിനുള്ള ഒരു കൂപ്പൺ ലഭിക്കും. ഡയമണ്ട്, അൺകട്ട്, അല്ലെങ്കിൽ പേൾ ആഭരണങ്ങൾ വാങ്ങുമ്പോൾ ഓരോ 500 ദിർഹത്തിനും രണ്ട് റാഫിൾ കൂപ്പണുകൾ സ്വന്തമാക്കാം.

ദുബൈ ഷോപ്പിങ് ഫെസ്റ്റിവലിൽ പങ്കാളിയാകുന്ന കാര്യം പ്രഖ്യാപിക്കുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് കല്യാൺ ജൂവലേഴ്സ് എക്സിക്യൂട്ടിവ് ഡയറക്ടർ രമേഷ് കല്യാണരാമൻ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kalyan Jewelers participates in the Dubai Shopping Festival
Next Story