ഒരുമ കല്പകഞ്ചേരി ഹെൽപ് ഡെസ്ക് സജീവമായി
text_fieldsദുബൈ: കോവിഡ്-19 പ്രതിസന്ധിയിൽ കഷ്ടപ്പെടുന്ന യു.എ.ഇയിലെ കല്പകഞ്ചേരി നിവാസികളെ സഹായിക്കാന്‍ ഒരുമ കല്പകഞ്ചേരി കൂട്ടായ്മ രംഗത്ത്.
രോഗം ബാധിച്ചവർ, അവരുമായി സഹവാസമുള്ളവർ, രോഗം ഭേദമായശേഷം മാനസിക-സാമ്പത്തിക പ്രയാസങ്ങളിലുള്ളവർ, തൊഴിൽ നഷ്ടപ്പെട്ടവർ, ശമ്പളം കിട്ടാത്തവർ, കച്ചവടനഷ്ടത്തിലും കടബാധ്യതയിലും കുടുങ്ങിയവർ, തെൻറയും കുടുംബത്തിെൻറയും ഭക്ഷണത്തിന് പ്രയാസപ്പെടുന്നവർ എന്നിങ്ങനെ ബുദ്ധിമുട്ടുകളിലുള്ള കൽപകഞ്ചേരിക്കാര്ക്കാണ് ഒരുമ കല്പകഞ്ചേരി കൈത്താങ്ങാവുന്നത്. ഇതിനായി എ.പി. ഷംസുദ്ദീന് ബിന്‍ മുഹ്യിദ്ദീന്, ഡോ. അന്‍വര്‍ അമീന് ചേലാട്ട് എന്നിവർ രക്ഷാധികാരികളും ബഷീര്‍ പടിയത്ത് പ്രസിഡൻറും അബ്ദുൽ വാഹിദ് മയ്യേരി ജനറല്‍ സെക്രട്ടറിയുമായി ഒരുമ ഹെൽപ് ഡെസ്ക് സജീവമാണ്.
ജോലി നഷ്ടപ്പെട്ടും ശമ്പളം ലഭിക്കാതെയും കഴിയുന്നവര്‍, സന്ദര്ശനാർഥമെത്തി തിരിച്ചുപോകാൻ കഴിയാത്ത ബാച്ചിലേഴ്സും കുടുംബങ്ങളും, ഭക്ഷണം ആവശ്യമുള്ളവർ, താൽക്കാലിക താമസസൗകര്യമാവശ്യമുള്ള രോഗമുക്തര്‍, ഐസൊലേഷനിലേക്ക് മാറേണ്ട രോഗികള്‍, പരിശോധനക്ക് വിധേയമാക്കേണ്ട ഗുരുതരമായ രോഗലക്ഷണമുള്ളവര്‍, നാട്ടില്‍ നിന്ന് ലഭ്യമാക്കേണ്ട സ്ഥിരമായി മരുന്ന് കഴിക്കുന്ന രോഗികൾ, മാനസികപ്രയാസം മൂലം കൗൺസലിങ് വേണ്ടവർ എന്നിവർക്കെല്ലാം അബ്ദുൽ വാഹിദ് മയ്യേരി (0505513896), സിദ്ദീഖ് കാലൊടി (0501136807), സീതി പടിയത്ത് (0506349544), ഇബ്രാഹിംകുട്ടി പറവന്നൂർ (0507547401) ഇഖ്ബാൽ പന്നിയത്ത് (0505959004), സലാഹ് ആനപ്പടിക്കൽ (0555252007), ഇഖ്ബാൽ പള്ളിയത്ത് (0504568848) സക്കീർ ഹുസൈൻ (0505959007) എന്നിവരുമായോ 0505354877 എന്ന വാട്സ്ആപ് നമ്പറിലോ ബന്ധപ്പെടാം. ഹെൽപ് െഡസ്ക്കിനെ സമീപിക്കുന്നരുടെ വിവരങ്ങള്‍ തീർത്തും സ്വകാര്യമായി സൂക്ഷിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
