തിലാൽ സിറ്റി പ്രോജക്റ്റിന് കല്ലാട്ട് ഗ്രൂപ്പ് തറക്കല്ലിട്ടു
text_fieldsഷാർജ-ദുബൈ അതിർത്തിയിൽ തിലാൽ സിറ്റിയിൽ കല്ലാട്ട് ഗ്രൂപ്പിന്റെ പുതിയ ടൗൺഷിപ് പ്രോജക്ടിന് തുടക്കംകുറിച്ച് തറക്കല്ലിടുന്നു
ദുബൈ: ഷാർജ–ദുബൈ അതിർത്തിയിലെ സിറ്റി പ്രോജക്ടായ തിലാൽ സിറ്റിയിൽ കല്ലാട്ട് ഗ്രൂപ് നടത്തുന്ന പുതിയ ടൗൺഹൗസ് അപ്പാർട്മെന്റ് പദ്ധതിക്ക് തുടക്കംകുറിച്ചു. തറക്കല്ലിടൽ ചടങ്ങ് കല്ലാട്ട് ഗ്രൂപ് ഡയറക്ടർ തൻസി താഹിർ ഉദ്ഘാടനം ചെയ്തു.ഷാർജ ചേംബർ ഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയുടെ മുൻ ചെയർമാൻ അഹമ്മദ് അൽമിദ്‌ഫ മുഖ്യാതിഥിയായി. കല്ലാട്ട് ഗ്രൂപ് ചെയർമാൻ ഡോ. താഹിർ കല്ലാട്ട്, സഹസ്ഥാപകൻ മുഹമ്മദ് കല്ലാട്ട് എന്നിവർ പങ്കെടുത്തു.തിലാൽ സിറ്റി പ്രോജക്ട് യു.എ.ഇയിലെ പ്രവാസി മലയാളികൾക്ക് ഭാവിയിൽ മികച്ച നിക്ഷേപ സാധ്യതയും, ഉയർന്ന വാടക ഭാരത്തിൽനിന്ന് ആശ്വാസവും നൽകുന്ന പദ്ധതിയാകുമെന്ന് ചെയർമാൻ ഡോ. താഹിർ കല്ലാട്ട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

