കല്ലംകുന്നൻ മുഹമ്മദ് അനുസ്മരണം
text_fieldsകല്ലംകുന്നൻ മുഹമ്മദ്
റാസൽഖൈമ: പുരാവസ്തു ശേഖരണരംഗത്ത് മാതൃകയും ചരിത്രപ്രേമികൾക്ക് പ്രചോദനവുമായിരുന്ന മലപ്പുറം പനങ്ങാങ്ങര അരിപ്രയിലെ കല്ലംകുന്നൻ മുഹമ്മദിന്‍റെ നിര്യാണത്തിൽ കേരള പ്രവാസി ഫിലാറ്റലിക് ആൻഡ് ന്യുമിസ്മാറ്റിക് അസോസിയേഷൻ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു.പ്രസിഡന്‍റ് ഉമ്മർ ഫാറൂഖ് അധ്യക്ഷനായി. കെ.പി.എ. റഫീഖ് സ്വാഗതവും റാഫി പേരുമല, ടി.പി. ബഷീർ, കെ.പി. മായൻ, ജോൺസൺ മാത്യു, നിഷ ഷിബു എന്നിവർ അനുശോചന സന്ദേശം പങ്കുവെച്ചു. നാണയ, സ്റ്റാമ്പ്, പുരാവസ്തു വിപണനം ഓൺലൈനിലേക്ക് മാറിയെങ്കിലും അമൂല്യശേഖരങ്ങൾ കൈയിലുണ്ടായിരുന്നതിനാൽ ഇന്ത്യയിലും വിദേശത്തുമുള്ള പുരാവസ്തു ശേഖരണക്കാർ അദ്ദേഹത്തെ തേടി വീട്ടിലും കടയിലും എത്തിയിരുന്നു. വ്യാപാരത്തിനുപരി, പൈതൃകത്തെ സമൂഹത്തിലെത്തിക്കാനായിരുന്നു അദ്ദേഹം ശ്രമിച്ചിരുന്നതെന്നും സമ്മേളനം അഭിപ്രായപ്പെട്ടു.വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പ്രാദേശിക ആഘോഷങ്ങളിലും സൺഡേ മാർക്കറ്റുകളിലും അദ്ദേഹത്തിന്‍റെ ശേഖരങ്ങൾ പ്രദർശിപ്പിച്ചിരുന്നു. മുഹമ്മദിന്‍റെ വിയോഗം മലയാളി ന്യുമിസ്മാറ്റിക് സമൂഹത്തിന് തീരാനഷ്ടമാണെന്ന് സംഘടന നേതാക്കൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

