Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകൽബ സോഷ്യൽ ക്ലബ്​...

കൽബ സോഷ്യൽ ക്ലബ്​ കരിയർ ഗൈഡൻസ് സെമിനാർ

text_fields
bookmark_border
കൽബ സോഷ്യൽ ക്ലബ്​ കരിയർ ഗൈഡൻസ് സെമിനാർ
cancel
camera_alt

ക​ൽ​ബ സോ​ഷ്യ​ൽ ക്ല​ബ്​ സം​ഘ​ടി​പ്പി​ച്ച ക​രി​യ​ർ ഗൈ​ഡ​ൻ​സ്

സെ​മി​നാ​റി​ൽ പ​​ങ്കെ​ടു​ത്ത​വ​ർ

ഫു​ജൈ​റ: ക​ൽ​ബ ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ആ​ന്‍ഡ്‌ ക​ള്‍ച​റ​ല്‍ ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സി.​ബി.​എ​സ്.​ഇ, കേ​ര​ള ബോ​ർ​ഡ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി പ​രീ​ക്ഷ ത​യാ​റെ​ടു​പ്പും ക​രി​യ​ർ ഗൈ​ഡ​ൻ​സും അ​ടി​സ്ഥാ​ന​മാ​ക്കി സെ​മി​നാ​ർ‍ സം​ഘ​ടി​പ്പി​ച്ചു. സി.​ബി.​എ​സ്.​ഇ ക​രി​യ​ർ കൗ​ൺ​സി​ല​റും ഫു​ജൈ​റ ഔ​ർ ഓ​ൺ ഇം​ഗ്ലീ​ഷ് സ്കൂ​ൾ കോ​മേ​ഴ്‌​സ് വി​ഭാ​ഗം മേ​ധാ​വി​യു​മാ​യ ഡ​ഗ്ള​സ് ജോ​സ​ഫ് വി​ഷ​യം അ​വ​ത​രി​പ്പി​ച്ചു. പ​രീ​ക്ഷ​പ്പേ​ടി​യെ അ​തി​ജീ​വി​ക്കാ​ൻ ശാ​സ്ത്രീ​യ രീ​തി​യി​ലു​ള്ള ത​യാ​റെ​ടു​പ്പ് ഗു​ണ​ക​ര​മാ​കു​മെ​ന്ന് ഡ​ഗ്ല​സ് പ​റ​ഞ്ഞു. ക​ണ​ക്ക്, ശാ​സ്ത്ര സാ​ങ്കേ​തി​ക വി​ഷ​യ​ങ്ങ​ളി​ലെ അ​ഭി​രു​ചി എ​ന്നി​വ എ​ൻ​ജി​നീ​യ​റി​ങ്​ പോ​ലു​ള്ള​വ​യു​ടെ തു​ട​ര്‍പ​ഠ​ന​ത്തി​ന് അ​നി​വാ​ര്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം കു​ട്ടി​ക​ളോ​ട് പ​റ​ഞ്ഞു. ഈ​സ്റ്റ് കോ​സ്റ്റ് മേ​ഖ​ല​യി​ൽ നി​ന്നു​ള്ള നി​ര​വ​ധി വി​ദ്യാ​ർ​ഥി​ക​ളും ര​ക്ഷി​താ​ക്ക​ളും സെ​മി​നാ​റി​ല്‍ പ​ങ്കെ​ടു​ത്തു. സോ​ഷ്യ​ല്‍ ക്ല​ബ് പ്ര​സി​ഡ​ന്റ് സൈ​നു​ദ്ദീ​ൻ നാ​ട്ടി​ക, വൈ​സ് പ്ര​സി​ഡ​ൻ​റ്​ ആ​ന്‍റ​ണി സേ​വ്യ​ർ, ജോ. ​സെ​ക്ര​ട്ട​റി അ​ബ്ദു​ൾ ക​ലാം, ട്ര​ഷ​റ​ർ മു​ര​ളീ​ധ​ര​ൻ, ആ​ർ​ട്സ് സെ​ക്ര​ട്ട​റി സു​ബൈ​ർ, ക​ൾ​ച​റ​ൽ സെ​ക്ര​ട്ട​റി വി. ​അ​ഷ്‌​റ​ഫ്, അ​ഡ്വൈ​സ​ർ എ​ൻ.​എം അ​ബ്ദു​ൽ സ​മ​ദ് എ​ക്സി​ക്യൂ​ട്ടി​വ് മെം​ബ​ർ​മാ​രാ​യ കെ.​എം ജി​തേ​ഷ്, പ്ര​ദീ​പ് സ​ദാ​ശി​വ​ൻ, ഷ​ഫാ​ത്ത് അ​ലി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kalba Social ClubCareer Guidance Seminar
News Summary - Kalba Social Club Career Guidance Seminar
Next Story