സേവനത്തിെൻറ പവിഴത്തിളക്കത്തിൽ കൽബ െഎ.എസ്.സി ക്ലബ്
text_fieldsകൽബ: യു.എ.ഇ യുടെ വടക്കു കിഴക്കൻ പ്രദേശത്തെ ആദ്യ അംഗീകൃത ഇന്ത്യൻ സാമൂഹിക സാംസ്‌കാരിക സംഘടനയായ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബ്ബിന് മൂന്നു പതിറ്റാണ്ടിെൻറ പവിഴത്തിളക്കം. 1987ൽ ശൈഖ് സഇൗദ് ബിൻ സഖർ അൽ ഖാസിമിയും അന്നത്തെ ഇന്ത്യൻ അംബാസഡർ ഇന്ദ്രസിങ്റാത്തോറും ചേർന്ന് ഉദ്ഘാടനം ചെയ്ത ക്ലബ് നാളിന്നുവരെ ദേശ^ഭാഷാ^ജാതി^മത വ്യത്യാസമില്ലാതെ സേവനങ്ങൾ നൽകി ഇന്ത്യൻ സമൂഹത്തിെൻറ യശസ്സുയർത്തുന്നു. പ്രദേശത്തെ പ്രവാസി സമൂഹത്തെഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങളുമായി ബന്ധിപ്പിക്കുന്ന കേന്ദ്രമായും ക്ലബ്നിലകൊള്ളുന്നു.
പാസ്പോർട്ട്^വിസ സേവന കേന്ദ്രവുംക്ലബ്ബിൽ പ്രവർത്തിച്ചു വരുന്നു. എല്ലാ മാസവും കോൺസുലേറ്റ് ഓഫീസർമാർഎത്തി അറ്റസ്റ്റേഷൻ നടത്തുന്നുമുണ്ട്. അതിനുമുൻപ് ഇത്തരംസേവനങ്ങൾക്ക് 150 കിലോമീറ്റർ ദൂരെ ദുബൈ ഇന്ത്യൻ കോൺസുലേറ്റിനെ ആശ്രയിക്കേണ്ട അവസ്ഥയായിരുന്നു. സാധാരണക്കാരായ തൊഴിലാളികൾക്ക് ഏറെ പ്രയാസമുണ്ടാക്കിയിരുന്ന അവസ്ഥക്ക് പരിഹാരം കാണാൻ ക്ലബിനു കഴിഞ്ഞു. ചെറുതും വലുതുമായ മൂന്നു ഓഡിറ്റോറിയങ്ങളും ഇൻഡോർ ഷട്ടിൽ കോർട്ട്, ഡാൻസ്
മ്യൂസിക് സംഗീത ഉപകരണ പഠന ക്ലാസുകൾ ഷട്ടിൽ കോച്ചിങ്, യോഗ ക്ലാസുകൾ , തുടങ്ങിയവ നടന്നു വരുന്നു. യു.എ.ഇ തല ഷട്ടിൽ, ഫുട്ബോൾ ക്രിക്കറ്റ് ടൂർണമെൻറുകളും സംഘടിപ്പിക്കാറുണ്ട്.
ഗൾഫ് യുദ്ധകാലത്തും പ്രകൃതി ദുരന്ത സമയത്തും പ്രവാസി സമൂഹത്തിനു വേണ്ട സൗകര്യവും സാന്ത്വനവും നൽകാൻ ക്ലബ്ബിനു കഴിഞ്ഞു. നിയമ കുരുക്കിൽപെട്ട് കൽബ തീരത്തു കുടുങ്ങിപ്പോയ 30ലധികം വരുന്ന ഇന്ത്യൻ കപ്പൽ ജീവനക്കാരെ കോസ്റ്റ് ഗാർഡിെൻറയും കോൺസുലേറ്റിെൻറയും സഹായത്തോടെ ക്ലബ്ബിൽ സംരക്ഷിക്കുകയും രേഖകളും ടിക്കറ്റും ശരിയാക്കി നാട്ടിലെത്തിച്ചതും പ്രവാസി സേവന രംഗത്തെ ചരിത്രമാണ്. സംഘടനാ പ്രവർത്തകരൊന്നും കടന്നു ചെല്ലാത്ത മസാഫി, ഹത്ത പോലുള്ള സ്ഥലങ്ങളിൽ സാമ്പത്തിക കുരുക്കിൽ പെട്ട് ദുരിതാവസ്ഥയിലായ കുടുബങ്ങളെയും നാട്ടിലെത്തിക്കാനായി.
കൽബ സർക്കാർ ആശുപത്രിയിൽ കഴിയണ്ടി വരുന്ന കുറഞ്ഞ വരുമാനക്കാരായ സാധാരണ തൊഴിലാളികൾക്ക് തൊഴിൽ നഷ്ടപ്പെടുന്ന ദിനങ്ങൾ കണക്കാക്കി 20 ദിർഹം വീതം സഹായം നൽകുന്ന പദ്ധതി നിരവധി പേർക്ക്ഉ പകരപ്രദമായിട്ടുണ്ട്. കൽബയിൽ മരണപ്പെടുന്നവരുടെ കുടുംബത്തിനു ധനസഹായം നൽകുന്ന പദ്ധതിയുമുണ്ട്. കെ.സി അബൂബക്കർ പ്രസിഡൻറും എൻ.എം അബ്ദുൽ സമദ് ജനറൽ സെക്രട്ടറിയും ആൻറണി ട്രഷററുമായ 19 അംഗ സമിതിയാണ് ഇപ്പോൾ ക്ലബ്ബിനെ നയിക്കുന്നത്. പവിഴ ജൂബിലി ആഘോഷം അടുത്ത മാസം ക്ലബ്ബ് ഓഡിറ്റോറിയത്തിൽ നടക്കും. നയതന്ത്ര പതിനിധികളടക്കം പ്രമുഖർ പങ്കെടുക്കുന്ന സാംസ്‌കാരിക സമ്മേളനവും, കലാപരിപാടികളും ഉണ്ടായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

