കൽബ ക്ലബ് റോഡുകൾ നവീകരിക്കും
text_fieldsഇത്തിഹാദ് കൽബ സ്റ്റേഡിയം (ഫയൽ ചിത്രം)
ഷാർജ: ഇത്തിഹാദ് കൽബ ക്ലബിലേക്കുള്ള പ്രധാന റോഡുകൾ വികസിപ്പിക്കാൻ തീരുമാനം. കൽബ നഗരത്തിലെ കായികതാരങ്ങൾക്കും ആരാധകർക്കും ക്ലബ് അംഗങ്ങൾക്കും പൊതുജനങ്ങൾക്കും എളുപ്പത്തിൽ ക്ലബിൽ എത്താൻ ലക്ഷ്യമിട്ടാണ് നവീകരണം. ഷാർജ ഭരണാധികാരിയും സുപ്രീം കൗൺസിൽ അംഗവുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയാണ് ഷാർജ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിക്ക് ഇതു സംബന്ധിച്ച നിർദേശം നൽകിയത്.
ഷാർജ ബ്രോഡ്കാസ്റ്റിങ് അതോറിറ്റി സംപ്രേഷണം ചെയ്യുന്ന ‘ഡയറക്ട് ലൈൻ’ പ്രോഗ്രാമിലൂടെയാണ് ഭരണാധികാരിയുടെ ഈ നിർദേശങ്ങൾ പ്രഖ്യാപിച്ചത്. കൽബ ക്ലബിലെ സ്പോർട്സ് ഹാൾ ഏറ്റവും ഉയർന്ന നിലവാരത്തിൽ വികസിപ്പിക്കാനും ഭരണനിർവഹണ കെട്ടിടം നിർമിക്കാനും ഇത്തിഹാദ് കൽബ ക്ലബിലും ഖോർഫക്കാൻ ക്ലബിലും കൂടുതൽ പുതിയ ഫുട്ബാൾ മൈതാനങ്ങൾ നിർമിക്കാനും അദ്ദേഹം പൊതുമരാമത്ത് വകുപ്പിനോട് നിർദേശിച്ചു.

