കലയുടെ പൂരമൊരുക്കി ജീപ്പാസ് യൂഫെസ്റ്റ് ഗ്രാൻറ് ഫിനാലേ ഇന്ന്
text_fieldsദുബൈ: കലാമികവിെൻറ വർണമേളം തീർത്ത് ഒരു മാസം നീണ്ട ജീപ്പാസ് യൂഫെസ്റ്റ് സീസണ് ത്രീയുടെ ഗ്രാൻറ് ഫിനാലെ ഇന്ന്. വിവിധ എമിറേറ്റുകളില്‍ നിന്നുളള 30ഓളം സ്കൂളുകളിലെ 1200ലധികം പ്രതിഭകളാണ് മാറ്റുരക്കുന്നത്. അമിറ്റി സ്കൂള്‍ ഷാര്‍ജ വേദിയാകുന്ന ഗ്രാൻറ് ഫിനാലേക്ക് ആറ് സ്റ്റേജുകളാണ് ഒരുക്കിയിരിക്കുന്നത്. സ്റ്റേജ് മത്സരങ്ങള്‍ അഞ്ച് വേദികളിലും സ്റ്റേജിതര മത്സരങ്ങള്‍ പ്രത്യേകമായി ഒരുക്കിയ മറ്റൊരു വേദിയിലും നടക്കും. രാവിലെ 8 മണിമുതല്‍ മത്സരങ്ങള്‍ ആരംഭിക്കും. സമാപനചടങ്ങില്‍ വിജയികള്‍ക്കുളള സമ്മാനങ്ങള്‍ വിതരണം ചെയ്യും.
ഓവറോള്‍ ചാമ്പ്യന്മാര്ക്കുളള ട്രോഫിയും സബ്ജൂനിയര്, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളില്‍ ഏറ്റവും കൂടുതല്‍ പോയൻറ് കരസ്ഥമാക്കിയ പ്രതിഭകള്‍ക്ക് ജോയ് ആലുക്കാസ് സ്പോണ്സര് ചെയ്യുന്ന സ്വര്‍ണ്ണ നെക്ക്ലസുകശോ സമ്മാനിക്കും. ജീപ്പാസ് യൂഫെസ്റ്റ് സീസണ് ത്രീയുടെ ഭാഗമായി ഫേസ്ബുക്കിലൂടെ സംഘടിപ്പിച്ച ഡ്ബ്സ്മാഷ് മത്സരത്തിനും വലിയ സീകാര്യതയാണ് ലഭിച്ചിരുന്നത്. വ്യാഴാഴ്ച വരെ ഡബ്സ്മാഷ് എന്‍ട്രികള്‍ സ്വീകരിച്ചിരുന്നു. ഡബ്സ്മാഷ് മത്സരവിജയിക്കും ഫേസ്ബുക്കില്‍ ഏറ്റവും കൂടുതല്‍ ലൈക്ക് ലഭിച്ച ഡബ്സ്മാഷ് ചെയ്ത വിദ്യാര്‍ത്ഥിക്കും ജോയ് ആലുക്കാസ് ഗിഫ്റ്റ് വൗച്ചര്‍ ലഭിക്കും.
മുന്‍ സീസണുകളില്‍ നിന്ന് വ്യത്യസ്തമായി മൂന്ന് സോണുകളായി തിരിച്ചായിരുന്നു ഇത്തവണ മത്സരങ്ങള്‍ ക്രമീകരിച്ചിരുന്നത്. ദുബൈയില്‍ നിന്ന് 400 കിലോമീറ്ററിലധികം അകലെ സൗദി അതിര്‍ത്തിയോട് ചേര്‍ന്നുളള ഏഷ്യന്‍ ഇൻറര്‍നാഷനല്‍ പ്രൈവറ്റ് സ്കൂള്‍ റുവൈസിലെ വിദ്യാർഥികൾക്കുൾപ്പെടെ പ്രതിഭ പ്രകടിപ്പിക്കാൻ സൗകര്യമൊരുങ്ങി എന്നത് ഇൗ വർഷത്തെ മേളയുടെ തിളക്കമേറ്റുന്നു. നോര്‍ത്ത്, സൗത്ത്, സെന്‍ട്രല്‍ സോണുകളില്‍ നിന്നും 27 ഇനങ്ങളിലായി വിജയിച്ചെത്തിയ പ്രതിഭകളാണ് ഗ്രാൻറ് ഫിനാലെയില്‍ ഏറ്റുമുട്ടുന്നത്. കലാശ പോരാട്ടത്തിനെത്തുന്ന പ്രതിഭകള്‍ക്കെല്ലാം ഇത്തവണ പ്രത്യേക ഊട്ടുപുരയും സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്. ഗ്രാന്റ് ഫിനാലേയിലെക്ക് പൊതുജനങ്ങക്ക് പ്രവേശനം സൗജന്യമാണ്. ആവശ്യമായ കാര്‍പാര്‍ക്കിംങ്ങ് സൗകര്യവും ഗ്രാന്റ് ഫിനാലെ വേദിക്ക് പുറത്ത് ഒരുക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
