കഥകളി പ്രേമികളുടെ എണ്ണം വർധിക്കുന്നു -കലാമണ്ഡലം ഗോപിയാശാൻ
text_fieldsഅബൂദബി: കഥകളി ആസ്വാദകരുടെ എണ്ണത്തിൽ വൻ വർധനവാണ് കേരളത്തിൽ ഉണ്ടായിരിക്കുന്നതെന്ന് കഥകളി അരങ്ങിൽ 83ാം വയസ്സിലും നിറഞ്ഞാടുന്ന ഗോപിയാശാൻ. നാട്ടിൽ ഇന്ന് കഥകളിക്ക് നല്ല പ്രോത്സാഹനം ലഭിക്കുന്നതായും കേരള സോഷ്യൽ സെൻററിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ഗോപി ആശാൻ പറഞ്ഞു. ഗൾഫ് രാജ്യങ്ങളിലും പ്രത്യേകിച്ച് യു.എ.ഇയിൽ കഥകളി ആസ്വാദകരുടെ എണ്ണം വർധിക്കുന്നു. പ്രായത്തിെൻറ വിഷമതകൾക്കിടയിലും ആരെങ്കിലും തന്നെ കഥകളിക്കു ക്ഷണിച്ചാൽ വയ്യെന്നു മാത്രം പറയില്ല. ആരോഗ്യക്കുറവുണ്ട്. കാൽ മുട്ടിന് വല്ലാത്ത പ്രയാസം അനുഭവിക്കുന്നുണ്ടെങ്കിലും അരങ്ങിൽ എല്ലാം മറന്നാണ് ആടുന്നത്.
ജീവിതത്തിെൻറ അവസാന കാലത്തിലും വേഷഭൂഷാധികളോടെ തന്നെ മുന്നോട്ടു പോകാനാണ് ആഗ്രഹം. സിനിമയിൽ ഒരിക്കൽ മാത്രം അഭിനയിച്ചു. ആ പണി പറ്റില്ലെന്നു ബോധ്യമായതോടെ ഉപേക്ഷിച്ചു. അബൂദബി കേരള സോഷ്യൽ സെൻററിൽ സീതായനം കഥകളി മഹോത്സവം വ്യാഴാഴ്ച ആരംഭിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കേരള സോഷ്യൽ സെൻറർ, മണിരംഗ്, ശക്തി തിയറ്റേഴ്സ് എന്നിവ സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. അഞ്ചാം തീയതി വരെ തുടരും.കെ.എസ്.സി പ്രസിഡൻറ് എ.കെ. ബീരാൻകുട്ടി, പി. പത്ഭനാഭൻ, അൻസാരി സൈനുദ്ദീൻ, മധു പരവൂർ, അനൂപ് നായർ, ബ്രിജിത് കുമാർ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
