കലാകേന്ദ്രം യു.എ.ഇ ഓണാഘോഷം
text_fieldsകലാകേന്ദ്രം യു.എ.ഇ ഓണാഘോഷ പരിപാടിയിൽനിന്ന്
ഷാർജ: കലാകേന്ദ്രം യു.എ.ഇയുടെ ഈ വർഷത്തെ ഓണാഘോഷം ഷാർജ അൽ നഹ്ദയിലെ നിള റെസ്റ്ററന്‍റിൽ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. കലാകേന്ദ്രം യു.എ.ഇ പ്രസിഡന്‍റ് സുനിൽ വെങ്ങച്ചേരിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് രക്ഷാധികാരി രാജേഷ് രാമഗിരി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി സന്തോഷ് രാമഗിരി സ്വാഗതവും ട്രഷറർ മഹേഷ് കുണ്ഡത്തിൽ നന്ദിയും പറഞ്ഞു.
ചടങ്ങിൽ ആശ്രയ ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡന്‍റും കെസെഫ് സെക്രട്ടറി ജനറലുമായ മുരളി നമ്പ്യാർ, രാവണേശ്വരം വെൽഫെയർ അസോസിയേഷൻ പ്രസിഡന്‍റ് ബാലകൃഷ്ണൻ കൂട്ടക്കനി, സെക്രട്ടറി ശ്രീനാഥ് തണ്ണോട്ട്, അജിത്, നാരായണൻ എന്നിവർ സംസാരിച്ചു. ഓണാഘോഷത്തിന്‍റെ ഭാഗമായി സാമൂഹിക, സാംസ്കാരിക രംഗങ്ങളിലെ സജീവ സാന്നിധ്യമായ മുരളി നമ്പ്യാർ, ബാലകൃഷ്ണൻ കൂട്ടക്കനി എന്നിവരെ കലാകേന്ദ്രം മുൻ ഭാരവാഹികളായ കൃഷ്ണൻ മീത്തൽ, കണ്ണൻ രാമഗിരി എന്നിവർ ചേർന്ന് ആദരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

