കൈരളി നായനാർ സ്മാരക ഫുട്ബാൾ ടൂർണമെന്റ്
text_fieldsകൈരളി നായനാർ സ്മാരക ഫുട്ബാൾ ടൂർണമെന്റ് ഫൈസൽ അബ്ദുല്ല ബേരക് ഉദ്ഘാടനം
ചെയ്യുന്നു
ഫുജൈറ: മുൻ മുഖ്യമന്ത്രി ഇ.കെ. നായനാരുടെ സ്മരണാർഥം കൈരളി കൾച്ചറൽ അസോസിയേഷൻ ഫുജൈറ സംഘടിപ്പിച്ച ഒമ്പതാമത് സെവൻസ് ഫുട്ബാൾ ടൂർണമെന്റ് ഫൈസൽ അബ്ദുല്ല ബേരക് ഉദ്ഘാടനം ചെയ്തു. കൽബ ഇത്തിഹാദ് സ്പോർട്സ് ക്ലബ് സ്റ്റേഡിയത്തിൽ നടന്ന ടൂർണമെൻറിൽ ഒൺലി ഫ്രെഷ് സക്സസ് പോയന്റ് കോളജ് കപ്പ് കരസ്ഥമാക്കി. അബ്രികോ ഫ്രൈയിറ്റ് എഫ്.സി. രണ്ടാം സ്ഥാനവും മലപ്പുറം കെ.എം.സി.സി അറേബ്യൻ എഫ്.സി മൂന്നാം സ്ഥാനവും ടുഡോ മാർട്ട് എഫ്.സി നാലാം സ്ഥാനവും നേടി.
ടൂർണമെന്റിലെ മികച്ച താരമായി അബ്രികോ ഫ്രൈറ്റിന്റെ റിസ്വാനെയും മികച്ച ഗോളിയായി ഒൺലി ഫ്രഷിന്റെ ഫവാസിനെയും പ്രതിരോധ നിരയിലെ മികച്ച താരമായി ഒൺലി ഫ്രഷിന്റെ ക്ലിന്റോയെയും തെരഞ്ഞെടുത്തു. ലോക കേരള സഭാംഗവും കൈരളി രക്ഷാധികാരിയുമായ സൈമൺ സാമുവേൽ, കൈരളി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ലെനിൻ ജി.
കുഴിവേലി, സെക്രട്ടറി അബ്ദുൽ കാദർ, ട്രഷറർ സുധീർ തെക്കേക്കര, വൈസ് പ്രസിഡന്റ് ബൈജു രാഘവൻ, ജോ. സെക്രട്ടറി വിൽസൺ പട്ടാഴി, സ്വാഗതസംഘം ചെയർമാൻ അഷ്റഫ് പിലാക്കൽ, കൺവീനർ പ്രമോദ് പട്ടാന്നൂർ, സ്പോർട്സ് കൺവീനർ നിയാസ് തിരൂർ, എം.എം.എ റഷീദ്, കൈരളി യൂനിറ്റ് ഭാരവാഹികളായ പ്രിൻസ്, നബീൽ, മിജിൻ ചുഴലി, ഉസ്മാൻ മാങ്ങാട്ടിൽ, അബ്ദുല്ല, സുനിൽ എന്നിവർ നേതൃത്വം നൽകി.

