കൈരളി ഖോർഫക്കാൻ കുടുംബസംഗമം
text_fieldsകൈരളി ഖോർഫക്കാൻ കുടുംബസംഗമത്തിൽ പങ്കെടുത്തവർ
ഫുജൈറ: കൈരളി കൾചറൽ അസോസിയേഷൻ ഖോർഫക്കാൻ യൂനിറ്റ് കുടുംബ സംഗമം സംഘടിപ്പിച്ചു. കൈരളി കുടുംബാംഗങ്ങളും ബാലകൈരളി കൂട്ടുകാരും പങ്കെടുത്ത പരിപാടിയിൽ വിവിധങ്ങളായ കായികമത്സരങ്ങളും കലാപരിപാടികളും അരങ്ങേറി. ലോക കേരളസഭാംഗം സന്തോഷ് ഓമല്ലൂർ, സെൻട്രൽ കമ്മിറ്റി മുൻ പ്രസിഡന്റ് കെ.പി. സുകുമാരൻ, സെൻട്രൽ കമ്മിറ്റി ട്രഷറർ ബൈജു രാഘവൻ, യൂനിറ്റ് സെക്രട്ടറി സുനിൽ ചെമ്പള്ളിൽ, പ്രസിഡന്റ് റാംസൺ രവീന്ദ്രൻ, സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് റാഷിദ് കല്ലുംപുറം, സെൻട്രൽ കമ്മിറ്റി അംഗങ്ങളായ രഞ്ജിനി മനോജ്, അൻവർഷ എന്നിവർ കുടുംബ സംഗമത്തിൽ സന്നിഹിതരായിരുന്നു. ഗായകരായ കൈരളി കലാകാരൻമാർ ഒരുക്കിയ ‘ഞാനൊരു പാട്ടു പാടാം’ എന്ന പരിപാടി കുടുംബസംഗമത്തെ സംഗീത സാന്ദ്രമാക്കി.
യൂനിറ്റ് ഭാരവാഹികളായ സുനിൽ ചെമ്പള്ളിൽ, റാംസൺ രവീന്ദ്രൻ, നിസ്സാം, വിശ്വനാഥൻ, ഗോപിക അജയ്, സോജ നിസ്സാം, അജിത റാംസൺ, സാലി, ആതിര, ജനാർദനൻ, രഞ്ജിനി മനോജ്, ഹാഫിസ് ബഷീർ എന്നിവർ കുടുംബ സംഗമത്തിന് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

