കൈരളി ഫുജൈറ വി.എസ് അനുസ്മരണം
text_fieldsകൈരളി കൾച്ചറൽ അസോസിയേഷൻ ഫുജൈറയുടെ
നേതൃത്വത്തിൽ നടന്ന വി.എസ് അനുസ്മരണം
ഫുജൈറ: കേരള മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ വിയോഗത്തിൽ കൈരളി കൾച്ചറൽ അസോസിയേഷൻ ഫുജൈറയുടെ നേതൃത്വത്തിൽ അനുശോചന യോഗം സംഘടിപ്പിച്ചു.
കൈരളി ഫുജൈറ ഓഫിസിൽ ചേർന്ന യോഗത്തിൽ കൈരളി സെൻട്രൽ കമ്മിറ്റി സെക്രട്ടറി സുജിത്ത് വി.പി അധ്യക്ഷനായിരുന്നു. ജനഹൃദയങ്ങളിൽ ജീവിച്ച നൂറ്റാണ്ടിന്റെ സമരനായകനാണ് വി.എസ് എന്ന് വി.പി. സുജിത്ത് പറഞ്ഞു. ലോക കേരളസഭാംഗം ലെനിൻ ജി. കുഴിവേലി, കെ.പി. സുകുമാരൻ, എം.എം.എ. റഷീദ്, ബൈജു രാഘവൻ, സുധീർ തെക്കേക്കര, ഉമ്മർ ചോലയ്ക്കൽ, അബ്ദുല്ല, റാഷീദ് കല്ലുംപുറം, ജിജു എസക്ക്, പ്രിൻസ്, നമിത പ്രമോദ്, പ്രദീപ്, വി.എസ്. സുഭാഷ്, പ്രേംജിത്ത്, മുരളീധരൻ എന്നിവർ സംസാരിച്ചു. വിവിധ മേഖലകളിലുള്ള സാമൂഹ്യ-സാംസ്കാരിക പ്രവർത്തകർ യോഗത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

